ബംഗളൂരു: നഗരത്തില്‍ മലയാളികളടക്കമുള്ളവര്‍ക്ക് കൃത്യസമയത്ത് വീട്ടുവാടക കൊടുക്കാന്‍ സാധിക്കുന്നില്ല. എ.ടി.എമ്മുകളില്‍ ഒരുദിവസം 2000 രൂപ മാത്രമേ പിന്‍വലിക്കാവൂ എന്ന നിബന്ധനയുള്ളതാണ് ശമ്പളം കിട്ടിയിട്ടും വാടക കൊടുക്കാന്‍ സാധിക്കാത്തത്. വീട്ടുടമസ്ഥരില്‍ പലരും വാടക ചെക്കായിട്ടോ ഇ പേയ്‌മെന്റായിട്ടോ വാങ്ങാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം. ചെക്കായിട്ട് ലഭിച്ചാല്‍ അത് വീണ്ടും ബാങ്കില്‍ പോയി മാറാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഉടമസ്ഥര്‍ വാടക കാശായിട്ട് മതിയെന്ന് നിര്‍ബന്ധം പിടിക്കുന്നത്. പതിയെ ആണെങ്കിലും വാടക കാശായിട്ടുതന്നെ മതിയെന്നനിലപാടിലാണ് ഉടമസ്ഥര്‍.
ബംഗളൂരുവിന്റെ വിവിധഭാഗങ്ങളിലായി ഒട്ടേറെ മലയാളികളാണ് വാടകയ്ക്ക് താമസിക്കുന്നത്. കൂടാതെ പേയിങ് ഗസ്റ്റായി താമസിക്കുന്നവരും ഏറെയാണ്. വാടക കൊടുക്കുന്ന കാര്യത്തില്‍ മാത്രമല്ല, പാല്‍, പത്രം, മറ്റാവശ്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാശായിട്ട് തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിനാല്‍ കൊടുക്കാന്‍പറ്റാത്ത അവസ്ഥയാണെന്ന് മലയാളികള്‍ പറഞ്ഞു.
നോട്ട് നിരോധിച്ചതിനാല്‍ കഴിഞ്ഞമാസം പല ഉടമകളും പഴയ 500, 1000 നോട്ടുകള്‍ വാങ്ങിയിരുന്നില്ല. ഡിസംബര്‍ ആകുമ്പോഴേക്ക് നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ വാടക ഡിസംബറില്‍ തന്നാല്‍ മതിയെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ നവംബറിലെയും, ഡിസംബറിലെയും വാടക കൊടുക്കാനാകാത്ത സ്ഥിതിയാണ് പലര്‍ക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hey! Someone in my Facebook group shared this site with us so I
came to take a look. I’m definitely enjoying the
information. I’m book-marking and will be tweeting this to my followers!
Wonderful blog and terrific style and design.
Nice post. I learn something new and challenging on sites I stumbleupon every day.
It’s always exciting to read through articles from other authors and practice a little something from their sites.