Currency

കര്‍ണാടക ആര്‍ടിസിയുടെ 14 പ്രത്യേക ബസ്സുകള്‍ കേരളത്തിലേക്ക് സർവീസ് നടത്തും

സ്വന്തം ലേഖകൻSunday, December 4, 2016 6:35 pm

ക്രിസ്സ്മസ് സീസൺ പരിഗണിച്ച് കർണ്ണാടക ആർ.ടി.സിയുടെ 14 പ്രത്യേക ബസ്സുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. ഇതില്‍ ഏഴു ബസ്സുകളിലെ ഓണ്‍ലൈന്‍ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ബെംഗളുരു: ക്രിസ്സ്മസ് സീസൺ പരിഗണിച്ച് കർണ്ണാടക ആർ.ടി.സിയുടെ 14 പ്രത്യേക ബസ്സുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. ഇതില്‍ ഏഴു ബസ്സുകളിലെ ഓണ്‍ലൈന്‍ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ബാക്കി ബസ്സുകളിലേക്കുള്ള ബുക്കിങ് വരുംദിവസങ്ങളില്‍ ആരംഭിക്കുമെന്ന് കര്‍ണാടക ആര്‍.ടി.സി. അധികൃതർ അറിയിച്ചു.

എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള ബസ്സുകളിലാണ് ബുക്കിങ് ആരംഭിച്ചത്. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കൊഴികെ മറ്റെല്ലാ ഭാഗത്തേക്കും എ.സി. വോള്‍വോ ബസ്സുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ബസ്സുകൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

അതേസമയം ക്രിസ്മസിനോടനുബന്ധിച്ച് കേരള ആര്‍.ടി.സി പ്രത്യേക ബസ്സുകൾ ഇതേവരെയും പ്രഖ്യാപിച്ചിട്ടില്ല. കേരള ആര്‍.ടി.സിയുടെ നാട്ടിലേക്കുള്ള ബസ്സുകളില്‍ ടിക്കറ്റ് ഏറെക്കുറെ തീര്‍ന്ന നിലയാണുള്ളത്. ക്രിസ്മസിനോടനുബന്ധിച്ച് സ്വകാര്യബസ്സുകളിലും ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുകയാണ്. തീവണ്ടികളില്‍ നേരത്തേത്തന്നെ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

12 thoughts on “കര്‍ണാടക ആര്‍ടിസിയുടെ 14 പ്രത്യേക ബസ്സുകള്‍ കേരളത്തിലേക്ക് സർവീസ് നടത്തും”

  1. Greetings! Very useful advice in this particular article!
    It is the little changes that will make the greatest changes.
    Thanks a lot for sharing!

  2. Rosella says:

    If you are going for best contents like me, just go to see this web
    site every day since it provides quality contents, thanks

  3. What’s up, always i used to check blog posts here early in the break of day, for the reason that i love to gain knowledge of more and more.

Comments are closed.

Top
x