നിലവില്‍ പൊലീസ് വാഹനത്തിലുള്ള കാമറയില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് കാറിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് കണ്ടെത്തുന്നത്. കോംഇയോട്ട് ടെക്നോളജീസ് ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്.
ദേശീയദിന, നബിദിന അവധികള്‍ പ്രമാണിച്ചു മെട്രോ, ബസ് ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളുടെയും സേവനകേന്ദ്രങ്ങളുടെയും സമയം ആര്‍ടിഎ പുനക്രമീകരിച്ചു. സേവനകേന്ദ്രങ്ങള്‍ക്കു വ്യാഴം മുതല്‍ ഞായര്‍ വരെ അവധിയായിരിക്കും.
ജനങ്ങളുടെ ജീവനു ഭീഷണിയാകും വിധം വാഹനമോടിക്കുന്നവര്‍ക്ക് 2000 ദിര്‍ഹം പിഴ ഈടാക്കും. ഇവരുടെ ലൈസന്‍സില്‍ ഒറ്റയടിക്ക് 23 ബ്ലാക് മാര്‍ക്കും പതിയും. മാത്രവുമല്ല 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
645 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് ഉത്തരവിട്ടത്. ദുബായിലെ ജയിലുകളില്‍ കഴിയുന്ന 606 തടവുകാരെ മോചിപ്പിക്കാനാണ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ഉത്തരവിട്ടത്.
പത്ത് മുതല്‍ 20 ശതമാനം വരെ വാടക കുറയുമെന്നാണ് കണക്ക്. വണ്‍ ബെഡ്റൂം ഫ്ലാറ്റുകള്‍ക്കാണ് വാടക കുറയുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമാകും.
വമ്പന്‍ ഓഫറുകളുമായി വ്യാഴാഴ്ച തുടങ്ങിയ സൂപ്പര്‍ സെയില്‍ ഇന്നവസാനിക്കും. ചില്ലറ വില്പന ശാലകളും സൂപ്പര്‍ സെയിലില്‍ പങ്കെടുക്കുന്നുണ്ട്. സൂപ്പര്‍ സെയിലിന്റെ രണ്ടാം എഡിഷിനില്‍ വസ്തുക്കള്‍ക്ക് 30 മുതല്‍ 90% വരെ വിലക്കുറവിലാണു വില്പന.
ദീവയുടെ പരിഷ്കരിച്ച വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും അക്കൗണ്ട് നമ്പര്‍ മാത്രം രേഖപ്പെടുത്തി ബില്‍തുക എളുപ്പത്തില്‍ അടക്കാം. ഇതിനായി ദേവ ഓഫീസോ പേമെന്റ് മെഷീനോ തേടി ഇനി അലയേണ്ടതില്ല. ബില്‍തുക ഘട്ടം ഘട്ടമായി അടക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവര്‍ത്തി ദിവസങ്ങളില്‍ ദുബായിലെ റോഡുകളില്‍ അനുഭവപ്പെടുന്ന കടുത്ത ഗതാഗതകുരുക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് ആര്‍ടിഎ പുതിയ നിര്‍ദേശത്തെക്കുറിച്ച് ആലോചിക്കുന്നത്. പ്രവാസികളിലെ ചില തൊഴില്വിഭാഗങ്ങള്ക്കാണ് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കാന്‍ ആലോചിക്കുന്നത്.
ദേശീയതയുടെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന മത്സരങ്ങള്‍, പൈതൃകവും ചരിത്രവും ഓര്‍മപ്പെടുത്തുന്ന സന്ദര്‍ശനങ്ങള്‍, തനതു ഭക്ഷണങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനം തുടങ്ങി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ പത്തു മീറ്റര്‍ വരെ ഉയരമുള്ള യോട്ടുകള്ക്കാണു സൗകര്യം. രണ്ടാം ഘട്ടത്തില്‍ 160 മീറ്റര്‍ ഉയരമുള്ള 20,000 യോട്ടുകള്‍ ഉള്‍ക്കൊള്ളാവുന്ന വിധം വികസിപ്പിക്കും. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ക്രൂസ് ടെര്‍മിനല്‍, ഫെറി ടെര്‍മിനല്‍, മറീന എന്നീ മൂന്നു വിഭാഗമാക്കി തിരിച്ചാണ് വികസനം.