Currency

പ്രവാസികള്‍ക്ക് ആശ്വാസം: ദുബായില്‍ വീട്ടുവാടക കുറയുന്നു

സ്വന്തം ലേഖകന്‍Sunday, November 26, 2017 3:13 pm

പത്ത് മുതല്‍ 20 ശതമാനം വരെ വാടക കുറയുമെന്നാണ് കണക്ക്. വണ്‍ ബെഡ്‌റൂം ഫ്‌ലാറ്റുകള്‍ക്കാണ് വാടക കുറയുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമാകും.

ദുബായ്: ദുബായില്‍ വീട്ടുവാടക കുറയുന്നു. ദുബായ് റിയല്‍ എസ്റ്റേറ്റ് അതോറിറ്റി പുറത്തിറക്കിയ 2018 വര്‍ഷത്തേക്കുള്ള വാടക സൂചികയിലാണ് കെട്ടിട വാടക കുറയുന്നതായി വ്യക്തമാകുന്നത്. പത്ത് മുതല്‍ 20 ശതമാനം വരെ വാടക കുറയുമെന്നാണ് കണക്ക്. വണ്‍ ബെഡ്‌റൂം ഫ്‌ലാറ്റുകള്‍ക്കാണ് വാടക കുറയുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമാകും.

ഫ്രീഹോള്‍ഡ് മേഖല, ബര്‍ദുബൈ, ദേര എന്നിങ്ങനെ മൂന്നായി തിരിച്ചാണ് വാടക സൂചിക. ദേര അബൂഹൈലില്‍ വാര്‍ഷിക വാടക ശരാശരി 40,000 ദിര്‍ഹത്തില്‍ നിന്ന് 36,000 ദിര്‍ഹമായി കുറയും. അവീറില്‍ 30000 ദിര്‍ഹമുണ്ടായിരുന്ന വണ്‍ ബെഡ്‌റൂം ഫ്‌ലാറ്റ് വാടക 22,000 ലേക്ക് എത്തിയിട്ടുണ്ട്. 2 ബെഡ് റൂം ഫ്‌ലാറ്റുകളുടെ വിലയില്‍ കാര്യമായ കുറവില്ല.

റിയല്‍ എസ് റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സൂചിക അനുസരിച്ചാണ് ദുബായില്‍ വാടക നിരക്ക് കണക്കാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x