പ്രവര്‍ത്തി ദിവസങ്ങളില്‍ ദുബായിലെ റോഡുകളില്‍ അനുഭവപ്പെടുന്ന കടുത്ത ഗതാഗതകുരുക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് ആര്‍ടിഎ പുതിയ നിര്‍ദേശത്തെക്കുറിച്ച് ആലോചിക്കുന്നത്. പ്രവാസികളിലെ ചില തൊഴില്‍വിഭാഗങ്ങള്‍ക്കാണ് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കാന്‍ ആലോചിക്കുന്നത്.
ദുബായ്: ദുബായില്‍ വിവിധ തൊഴില്‍ വിഭാഗത്തിലെ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് വിലക്കാന്‍ സാധ്യത. റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.
പ്രവര്‍ത്തി ദിവസങ്ങളില്‍ ദുബായിലെ റോഡുകളില്‍ അനുഭവപ്പെടുന്ന കടുത്ത ഗതാഗതകുരുക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് ആര്‍ടിഎ പുതിയ നിര്‍ദേശത്തെക്കുറിച്ച് ആലോചിക്കുന്നത്. പ്രവാസികളിലെ ചില തൊഴില്‍വിഭാഗങ്ങള്‍ക്കാണ് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കാന്‍ ആലോചിക്കുന്നത്. മാത്രവുമല്ല പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും നിയന്ത്രിക്കുന്ന കാര്യം പരിഗണനയിലാണ്.
പരിസ്ഥിതി സൗഹൃദവാഹനങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കും. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യം ഫെഡറല്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ആലോചിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.