645 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് ഉത്തരവിട്ടത്. ദുബായിലെ ജയിലുകളില്‍ കഴിയുന്ന 606 തടവുകാരെ മോചിപ്പിക്കാനാണ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ഉത്തരവിട്ടത്.
ദുബായ്: യുഎഇയില്‍ ദേശീയദിനം പ്രമാണിച്ച് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 1497 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. യുഎഇ പ്രസിഡന്റും, വൈസ് പ്രസിഡന്റും, റാസല്‍ഖൈമ ഭരണാധികാരിയും തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.
645 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് ഉത്തരവിട്ടത്. ദുബായിലെ ജയിലുകളില്‍ കഴിയുന്ന 606 തടവുകാരെ മോചിപ്പിക്കാനാണ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ഉത്തരവിട്ടത്.
ഇതോടൊപ്പം റാക് ഭരണാധികാരി ശൈഖ് സൗദി ബിന്‍ സഖര്‍ ആല് ഖാസിമി റാസല്‍ഖൈമയിലെ ജയിലുകളില്‍ കഴിയുന്ന 246 തടവുപുള്ളികളെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ തടവ് പുള്ളികള്‍ മോചിതരാവുമെന്നാണ് സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.