
ദുബായ്: രാഷ്ട്രത്തിന്റെ 46ാം ദേശീയ ദിനാഘോഷ വേളയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി ദുബായ് ഇക്കണോമി. ദേശീയതയുടെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന മത്സരങ്ങള്‍, പൈതൃകവും ചരിത്രവും ഓര്‍മപ്പെടുത്തുന്ന സന്ദര്‍ശനങ്ങള്‍, തനതു ഭക്ഷണങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനം തുടങ്ങി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. പൗരന്മാരിലും താമസക്കാരിലും ദേശസ്നേഹവും സന്തോഷവും പകരുന്ന പദ്ധതികളാണ് നടത്തുന്നതെന്ന് ഗവര്മന്റെ് കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ മറിയം അല്‍ അഫ്രിദി പറഞ്ഞു.
ചെറുകിട- ഇടത്തരം സംരംഭകര്‍ക്കായുള്ള ദുബായ് ഇക്കണോമിയുടെ ഏജന്‍സിയായ ദുബായ് എസ്.എം.ഇ അംഗങ്ങളുടെ ഫുഡ് ട്രക്കുകള്‍ ബിസിനസ് വില്ലേജില്‍ അണിനിരക്കും. പാരമ്പര്യകലകളും കരകൗലശ രീതികളും സംബന്ധിച്ച ശില്പശാലകളും പ്രദര്‍ശനങ്ങളും നടത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ മുഖേന വസ്ത്രങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, ആഹാരം, പൈതൃക വസ്തുക്കള്‍ തുടങ്ങിയവ വ്യാപാരം നടത്തുന്ന അംഗീകൃത ഇഫട്രേഡര്മാരൊരുക്കുന്ന പ്രദര്‍ശനമാണ് മറ്റൊരു സവിശേഷത.
proudcontributor എന്ന ഹാഷ്ടാഗോടെ വ്യാപാരികളും വ്യവസായികളും വിജയകഥകളും രാജ്യ വികസനത്തിനര്പ്പിച്ച സംഭാവനകളും ദേശീയദിനാഘോഷ പരിപാടികളുടെ വിവരങ്ങളും പങ്കുവെക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.