ഡോക്ടര്‍ നല്കുന്ന ഇലക്ട്രോണിക് പ്രിസ്ക്രിപ്ഷന് റോബോട്ട് സ്റ്റോര്‍ ചെയ്യും. ഒരു മിനിറ്റിനുള്ളില്‍ 35,000 മരുന്നുകള്‍ സംഭരിക്കാനും 12 കുറിപ്പടികള്‍ നോക്കി മരുന്ന് തയ്യാറാക്കിവെക്കാനും ഈ റോബോട്ടിക് സംവിധാനത്തിന് കഴിയും. മരുന്ന് കഴിക്കേണ്ട രീതി രോഗികള്‍ക്ക് പറഞ്ഞുകൊടുക്കുക മാത്രമാണ് ഫാര്‍മസിസ്റ്റ് ചെയ്യുന്നത്.
എമിറേറ്റിനുള്ളില്‍ പുതിയൊരു താമസസ്ഥലത്തേക്കു മാറുമ്പോള്‍ നിലവിലുള്ള വൈദ്യുതി- ജല അക്കൗണ്ടുകള്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) ഓഫിസില്‍ പോകാതെ മാറ്റുന്നതിന് പുതിയ സംവിധാനമൊരുക്കി. മൂവ് ടു സര്‍വീസ് എന്ന പേരിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
യുഎഇ സ്വദേശികള്‍ക്കും റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് പുതിയ സംവിധാനം. യുഎഇയിലേക്ക് ബന്ധുക്കള്‍ക്ക് സന്ദര്‍ശകവിസ എടുക്കാനും, താമസ വിസയെടുക്കാനും ഇതിലൂടെ സാധിക്കും.
വാഹനങ്ങളുടെ മുന്നില്‍ ക്യാമറ ഘടിപ്പിക്കുന്നത് അപകടങ്ങള്‍ മുന്‍കൂട്ടി കണ്ടു മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സഹായകമാകും. വിഷയത്തില്‍ പൊലീസില്‍ നിന്നും പ്രത്യേക വിശദീകരണം ആവശ്യമില്ല. വാഹനങ്ങളുടെ മുന്നില്‍ ക്യാമറ ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നുള്ള പ്രചരണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മേജര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയത്.
ഇന്നു മുതല്‍ പത്ത് ആഴ്ചക്കാലം വാരാന്ത്യങ്ങളിലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്. എക്സ്പോ 2020ന് മുന്നോടിയായി സേവനം കാര്യക്ഷമമാക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് മെട്രോയില്‍ നിയന്ത്രണം ഏറപ്പെടുത്തുന്നത്.
ദുബായില്‍ ഈവര്‍ഷം ആദ്യ പകുതിയില്‍ 1447 റോഡപകടങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളില്‍ 76 പേര് മരിക്കുകയും 996 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിു. 2016ല്‍ ഇതേ കാലയളവില്‍ 1490 അപകടങ്ങില്‍ 112 പേര് മരണപ്പെടുകയും 1056 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി സ്വദേശി അബ്ദുല്‍ റഹ്മാനാണ് 2015 ഡിസംബറിലുണ്ടായ അപകടത്തില്‍ കോടതി വിധിയിലൂടെ നഷ്ടപരിഹാരം ലഭിച്ചത്. കോടതി ചെലവടക്കം 23 ലക്ഷം ദിര്‍ഹം (നാലുകോടി രൂപ) നഷ്ടപരിഹാരം നല്‍കാനാണ് ദുബായ് കോടതി വിധിധിച്ചിരിക്കുന്നത്.
ടാക്സികളില്‍ ഈ വര്‍ഷം ജൂണ്‍ വരെ 4850 സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിച്ചെന്നും ഈ വര്‍ഷം അവസാനത്തോടെ 7850 ഉപകരണങ്ങള്‍കൂടി സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം ജൂണോടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഒയുന്‍ ഇനിഷ്യേറ്റിവ് എന്ന പേരിലാണ് ഇതിനായി പുതിയ പദ്ധതി തയാറാക്കുന്നത്. ഈ രംഗത്ത് സന്നദ്ധസേവനത്തിന് തയാറായി 14 അഭിഭാഷകര്‍ രംഗത്തുവന്നിട്ടുണ്ട്. രേഖകള്‍ വിവര്‍ത്തനം ചെയ്യുന്ന സേവനം സൗജന്യമാക്കാനും ആലോചനയുണ്ട്.
സ്ഥാപനം എവിടെയാണെന്ന രേഖയും കെട്ടിടത്തിന്റെ ലീസ് രേഖകളും ഇല്ലാതെ തന്നെ ആദ്യവര്‍ഷത്തേക്ക് കൊമേഴ്സ്യല്‍ ലൈസന്‍സ് ലഭിക്കും എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഈ രേഖകള്‍ ലൈസന്‍സ് പുതുക്കുമ്പോള്‍ ഹാജരാക്കിയാല്‍ മതി.