Currency

ദുബായില്‍ ‘ദീവ’ അക്കൗണ്ട് മാറ്റാന്‍ ‘മൂവ് ടു സര്‍വീസ്’

സ്വന്തം ലേഖകന്‍Thursday, August 3, 2017 12:02 pm

എമിറേറ്റിനുള്ളില്‍ പുതിയൊരു താമസസ്ഥലത്തേക്കു മാറുമ്പോള്‍ നിലവിലുള്ള വൈദ്യുതി- ജല അക്കൗണ്ടുകള്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) ഓഫിസില്‍ പോകാതെ മാറ്റുന്നതിന് പുതിയ സംവിധാനമൊരുക്കി. മൂവ് ടു സര്‍വീസ് എന്ന പേരിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ദുബായ്: ദുബായിലെ എമിറേറ്റിനുള്ളില്‍ പുതിയൊരു താമസസ്ഥലത്തേക്കു മാറുമ്പോള്‍ നിലവിലുള്ള വൈദ്യുതി- ജല അക്കൗണ്ടുകള്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) ഓഫിസില്‍ പോകാതെ മാറ്റുന്നതിന് പുതിയ സംവിധാനമൊരുക്കി. മൂവ് ടു സര്‍വീസ് എന്ന പേരിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ സേവനത്തിന് കെട്ടിടവാടക കരാര്‍ (ഇജാരി) മാത്രം ഹാജരാക്കിയാല്‍ മതി.

വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ഓണ്‍ലൈന്‍ സേവനം ലഭ്യമാണ്. നിലവിലുള്ള സ്ഥലത്തെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കി പുതിയ താമസസ്ഥലത്തേതു പ്രവര്‍ത്തനക്ഷമമാക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. താമസം സ്ഥിരമായി അവസാനിപ്പിച്ചു പോവുകയാണെങ്കില്‍ ഡിപ്പോസിറ്റ് തുക ഉള്‍പ്പെടെ കിട്ടാനും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ദീവ ഓഫിസില്‍ വിവിധ സേവനങ്ങള്‍ക്കായി അടുത്ത വര്‍ഷം എത്തുന്നവരുടെ എണ്ണം 80% കുറയും. ദുബായ് പ്ലാന്‍ 2021 പദ്ധതിയുടെ ഭാഗമായി ലോകോത്തര സംവിധാനങ്ങളാണ് ഒരുക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x