Currency

ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് നാല് കോടി നഷ്ടപരിഹാരം

സ്വന്തം ലേഖകന്‍Thursday, July 27, 2017 12:48 pm

ദുബായ്: വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിയ്ക്ക് നാല് കോടി രൂപ നഷ്ടപരിഹാരം. കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി സ്വദേശി അബ്ദുല്‍ റഹ്മാനാണ് 2015 ഡിസംബറിലുണ്ടായ അപകടത്തില്‍ കോടതി വിധിയിലൂടെ നഷ്ടപരിഹാരം ലഭിച്ചത്. കോടതി ചെലവടക്കം 23 ലക്ഷം ദിര്‍ഹം (നാലുകോടി രൂപ) നഷ്ടപരിഹാരം നല്‍കാനാണ് ദുബായ് കോടതി വിധിധിച്ചിരിക്കുന്നത്.

കഫ്റ്റീരിയ ജീവനക്കാരനായിരുന്നു അബ്ദുല്‍ റഹ്മാന്‍. അല്‍ഐനിലെ ജിമിയില്‍ 2015 ഡിസംബറില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. മലയാളിസമാജം പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ വേരൂരിന്റെ നേതൃത്വത്തില്‍ അലി ഇബ്രാഹിം അഡ്വക്കറ്റ്‌സിലെ നിയമപ്രതിനിധി സലാം പാപ്പിനിശേരി മുഖാന്തരമാണ് കേസ് ഫയല്‍ ചെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x