Currency

വിസാ അപേക്ഷകളില്‍ ഇനി 10 മിനിറ്റിനകം നടപടി

സ്വന്തം ലേഖകന്‍Wednesday, August 2, 2017 12:03 pm

യുഎഇ സ്വദേശികള്‍ക്കും റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് പുതിയ സംവിധാനം. യുഎഇയിലേക്ക് ബന്ധുക്കള്‍ക്ക് സന്ദര്‍ശകവിസ എടുക്കാനും, താമസ വിസയെടുക്കാനും ഇതിലൂടെ സാധിക്കും.

ദുബായ്: യുഎഇയില്‍ പത്തു മിനിറ്റിനുള്ളില്‍ വീസാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഇചാനല്‍ സംവിധാനത്തിന് ആഭ്യന്തരമന്ത്രാലയം തുടക്കം കുറിച്ചു. എന്‍ട്രി പെര്‍മിറ്റ്, താമസ വീസ നടപടിക്രമങ്ങള്‍ തുടങ്ങിയവ അതിവേഗത്തില്‍ സുതാര്യമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്മാര്‍ട് സേവനത്തിനാണ് മന്ത്രാലയം തുടക്കമിട്ടത്. മന്ത്രാലയത്തിന്റെ ഇ-ചാനല്‍സ് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് നടപടികള്‍ പൂര്‍ത്തിയാക്കുക. അപേക്ഷര്‍ക്ക് മന്ത്രാലയത്തിന്റെ സേവനകേന്ദ്രങ്ങളില്‍ എത്താതെ തന്നെ വിസ കൈപ്പറ്റാം.

യുഎഇ സ്വദേശികള്‍ക്കും റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് പുതിയ സംവിധാനം. യുഎഇയിലേക്ക് ബന്ധുക്കള്‍ക്ക് സന്ദര്‍ശകവിസ എടുക്കാനും, താമസ വിസയെടുക്കാനും ഇതിലൂടെ സാധിക്കും. തഹലുഫ് അല്‍ ഇമറാത്ത് ടെക്നിക്കല്‍ സൊല്യൂഷന്‍സുമായി സഹകരിച്ചാണ് ഇമിഗ്രേഷന്‍ വിഭാഗം ഈ സ്മാര്‍ട് സംവിധാനം വികസിപ്പിച്ചത്. സേവന കേന്ദ്രങ്ങളില്‍ പോകാതെ അപേക്ഷകര്‍ക്കു നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. അപേക്ഷ നല്‍കി പത്തു മിനിറ്റിനകം മറുപടി ലഭിക്കും.

സിസ്റ്റത്തില്‍ ഡേറ്റ എന്റര്‍ ചെയ്യാനെടുക്കുന്ന സമയത്തെ ആശ്രയിച്ചായിരിക്കും ഇത്. ഔദ്യോഗിക രേഖകളുടെ സാധുതയും വിരലടയാളങ്ങളും പരിശോധിക്കാനും ഇതിന്റെയടിസ്ഥാനത്തില്‍ ഓരോ ഘട്ടത്തിലുമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കഴിയുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണിതെന്ന് അബുദാബി ഇമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ കേണല്‍ മന്‍സൂര്‍ അഹമ്മദ് അല്‍ ദാഹിരി പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ വിവരങ്ങള്‍ ഇലക്ട്രോണിക് ശൃംഖല വഴി കൈമാറുകയും ചെയ്യും.

ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാകും ഈ സംവിധാനം പ്രവര്‍ത്തിക്കുക. അടുത്ത വര്‍ഷത്തോടെ വിസാ ആവശ്യങ്ങള്‍ക്കായി സേവനകേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം 80 ശതമാനം വരെ പുതിയ സംവിധാനത്തിലൂടെ കുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷകര്‍ക്ക് എവിടെയിരുന്നും സ്മാര്‍ട് ഫോണ്‍ വഴി ഇടപാടുകള്‍ നടത്താം. വിസക്കായി വ്യക്തികള്‍ നല്‍കുന്ന അപേക്ഷകള്‍ echannels.moi.gov.ae എന്ന വെബ്സൈറ്റിലൂടെ 10 മിനിറ്റനകം തീര്‍പ്പാക്കും. സ്മാര്‍ട്ട് സര്‍വീസസ്, ഫ്യൂച്ചര്‍ വിഷന്‍ എന്ന മുദ്രാവാക്യവുമായാണ് പുതിയ സംവിധാനത്തിന് മന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x