ടാക്‌സികളില്‍ ഈ വര്‍ഷം ജൂണ്‍ വരെ 4850 സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിച്ചെന്നും ഈ വര്‍ഷം അവസാനത്തോടെ 7850 ഉപകരണങ്ങള്‍കൂടി സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം ജൂണോടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ദുബായ്: ടാക്‌സികളില്‍ സ്മാര്‍ട് മീറ്റര്‍ സംവിധാനം സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. അടുത്ത വര്‍ഷം ജൂണ്‍ അവസാനത്തോടെ സംവിധാനം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ടിഎ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്‌സിക്യുട്ടീവ് ഡയറക്ടേഴ്‌സ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ സ്മാര്‍ട് മീറ്ററിന്റെ പ്രവര്‍ത്തനം വിലയിരുത്തി. 6.88 കോടി ദിര്‍ഹം ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്.
ദുബായിയെ സ്മാര്‍ട് സിറ്റിയാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് നടപടി. ടാക്‌സികളില്‍ ഈ വര്‍ഷം ജൂണ്‍ വരെ 4850 സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിച്ചെന്നും ഈ വര്‍ഷം അവസാനത്തോടെ 7850 ഉപകരണങ്ങള്‍കൂടി സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം ജൂണോടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു. മകാനിയുമായി ബന്ധപ്പെടുത്തുന്ന നടപടികള്‍ 5010 ടാക്‌സികളില്‍ പൂര്‍ത്തിയായി.
ദുബായിലെ സ്ഥലങ്ങളെക്കുറിച്ചും വിലാസങ്ങളെക്കുറിച്ചും വിവരം ലഭ്യമാക്കുന്ന മക്കാനി സംവിധാനവുമായി ഏകോപിപ്പിച്ചാണു സ്മാര്‍ട് മീറ്റര്‍ പ്രവര്‍ത്തിക്കുന്നത്. സാലിക് സംബന്ധിച്ച ഇടപാടുകള്‍ക്ക് ടാക്‌സി ഡ്രൈവറുടെ ഇടപെടല്‍ ആവശ്യമില്ലെന്നതാണു സംവിധാനത്തിന്റെ പ്രത്യേകത. എമിറേറ്റിന്റെ സ്ഥലങ്ങള്‍ സംബന്ധിച്ച ഏറ്റവും പുതിയ വിശദാംശങ്ങളാണു സ്മാര്‍ട് മീറ്ററില്‍ ലഭ്യമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.