സ്ഥലപരിശോധന ഉള്‍പ്പെടെ അഞ്ചുതലങ്ങളിലുള്ള നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിയും. അപേക്ഷകള്‍ക്കു മൂന്നു ദിവസത്തിനകം മറുപടി നല്കിയിരിക്കണമെന്നാണു വ്യവസ്ഥ. ഇതിനായി ‘ബില്‍ഡിങ് പെര്‍മിറ്റ് പ്രൊസീജീയേഴ്സ് ഡവലപ്മെന്റ് കമ്മിറ്റി’ രൂപീകരിച്ചു.
ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് യുഎഇയുടെ തീരുമാനം. ഇതുസംബന്ധിച്ചു കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുമായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അബ്ദുല്‍ റഹ്മാന് അല്‍ ബന്ന കൂടിക്കാഴ്ച നടത്തി.
ഓണ്‍ലൈന്‍ ഗെയിമിനെ സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം നിരവധി പേരാണ് വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുള്ളത്. കളിക്കുന്നവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ മുതല്‍ ഖത്തര്‍ പ്രതിസന്ധി പോലുള്ള വിവാദങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വരെ കളിയിലൂടെ ചോര്‍ത്തിയെടുക്കുന്നുണ്ടെന്നാണ് ആരോപണം.
വഴിയരികില്‍ നിന്ന് കളഞ്ഞുകിട്ടിയ 24,000 ദിര്‍ഹം (ഏകദേശം നാല് ലക്ഷം രൂപ) തിരിച്ചു നല്കിയ മലയാളി യുവാവിന് ദുബായ് പൊലീസിന്റെ ആദരം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി ജുലാഷ് ബഷീറിനാണ് ദുബായ് പൊലീസിന്റെ ആദരം ലഭിച്ചത്.
സൗന്ദര്യ വര്‍ധക വസ്തുക്കള്‍, കണ്‍സ്യൂമര്‍ ഉല്പന്നങ്ങള് എന്നിവ ഇനി വിപണിയിലെത്തിക്കണമെങ്കില്‍ മൊന്‍താജി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. അഞ്ചു മിനിറ്റിനുള്ളില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഉല്പന്നമാണെങ്കില് 12 ദിവസത്തിനകം ഇവയ്ക്ക് അനുമതി നല്‍കും.
യാത്രക്കാര്‍ സ്ഥിരമായി ആവര്‍ത്തിക്കുന്ന 61 നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ആര്‍ടിഎയുടെ ബോധവല്കരണം. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ കിടന്നുറങ്ങുക, ബസിലും മെട്രോയിലുമിരുന്ന് ഭക്ഷണം കഴിക്കുക, ച്യൂയിംഗം കഴിക്കുക എന്നിവയെല്ലാം സാമാന്യം നല്ല പിഴ ലഭിക്കുന്ന തെറ്റുകളാണ്.
ആറുമാസത്തിനിടെ 27.58 കോടി പേരാണ് ബസ്, മെട്രോ, ട്രാം, പൊതു ജല ഗതാഗത സൗകര്യങ്ങള്‍, ടാക്സി എന്നിവ ഉപയോഗിച്ചത്. ശരാശരി 15 ലക്ഷം പേരാണ് ദിവസവും ഇതുവഴി യാത്ര ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ യാത്രക്കാരുടെ എണ്ണം 27.35 കോടിയായിരുന്നു.
വിമാനത്തിന്റെ യന്ത്രഭാഗങ്ങളും എഞ്ചിനും നിര്‍മിച്ച വിദഗ്ധരുടെ കൂടി സഹകരണത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്തിന്റെ യന്ത്രഭാഗങ്ങള്‍ക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്ന് പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്.
65 വയസ് പിന്നിട്ടവര്‍ക്ക് ഡ്രൈവിങിന് തടസമാകുന്ന അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കുന്നതിനാണ് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുന്നത്. ഇവരുടെ ലൈസന്‍സ് കാലാവധി മൂന്ന് വര്‍ഷമായി ചുരുക്കിയിട്ടുണ്ട്. നേരത്തേ 10 വര്‍ഷത്തേക്കാണ് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നത്. ഡ്രൈവറുടെ ആരോഗ്യ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.
86 നിലകളുള്ള കെട്ടിടത്തില്‍ നാല്പത് നിലകളോളം തീപിടുത്തത്തില്‍ നശിച്ചു. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. കെട്ടിടം പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ദുബായ് സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു.