യുഎഇ സമയം വൈകിട്ട് 6.15നാണ് ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമണിഞ്ഞത്. ഇതു കാണാന്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും സ്വദേശികളും ഇതരരാജ്യക്കാരുമെത്തി.
19ാമത് ഇന്റര്‍സെക് സുരക്ഷാ, അഗ്നി സംരക്ഷണ വ്യാപാരമേളയ്ക്ക് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. 58 രാജ്യങ്ങളില്‍ നിന്ന് 1304 പ്രദര്‍ശകര്‍ അണിനിരക്കുന്ന മേള ദുബായ് രാജകുമാരന് ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ഉദ്ഘാടനം ചെയ്തു.
ജനുവരി ഒന്ന് മുതല്‍ 15 വരെയുള്ള ദിവസങ്ങളിലായി എമിറേറ്റില്‍ നടന്നത് 520 ഭൂമി ഇടപാടുകള്‍. 1,200കോടി ദിര്‍ഹമിന്റെ ഇടപാടുകളാണ് നടന്നത്. ഇവയില്‍ ബഹുഭൂരിഭാഗവും ഭൂമി വില്‍പ്പനയാണ്. 287 ഇടപാടുകള്‍ ഭൂമി വല്പ്പനകളാണ്.
. ദുബായിലെ താമസക്കാരില്‍ 98 ശതമാനം പേര്‍ക്കും നിലവില്‍ ആരോഗ്യ പരിരക്ഷയുണ്ട്. അതേസമയം ആരോഗ്യ ഇന്‍ഷുറന്‍സിനായി തീയതി നീട്ടി നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക് കുപ്പികള്‍ ചെറു ചിപ്പുകളാക്കി മാറ്റി ഇതില്‍നിന്നും നൂലുകള്‍ ഉത്പാദിപ്പിച്ചാണ് പുതപ്പിന്റെ നിര്‍മാണം. വിമാനത്തിനകത്ത് ഉപയോഗിക്കുന്ന വസ്തുക്കളുടെ നിര്‍മാതാക്കളുമായി യോജിച്ചാണ് എമിറേറ്റ്സ് ഇത്തരം പുതപ്പുകള്‍ നിര്‍മിക്കുന്നത്.
പുകയില നിയന്ത്രണ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 119 കഫെകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ മുനിസിപ്പാലിറ്റി ദുബായ് സാമ്പത്തികവികസന വകുപ്പിന് നിര്‍ദേശം നല്കി. 571 കഫെകള്‍ക്ക് പിഴചുമത്തിയതായും ‘ഒക്കുപേഷണല്‍ ഹെല്‍ത്ത്’ വിഭാഗം ഡയറക്ടര്‍ എന്‍ജിനീയര്‍ റിദ സല്മാന് പറഞ്ഞു.
നിയമം മാര്‍ച്ച് ഒന്നിന് നിലവില്‍ വരും. ലിംഗ നീതി സമിതി അധ്യക്ഷ ശൈഖ മനാല്‍ ബിന്ത് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിനറെ നേതൃത്വത്തില്‍ നിയോഗിച്ച സമിതി സമര്‍പ്പിച്ച ശിപാര്‍ശകള്‍ പരിഗണിച്ചാണ് മൂന്നു മാസ പ്രസവാവധി നല്കാന് യുഎഇയില്‍ നിയമഭേദഗതിക്ക് നടപടി ആരംഭിച്ചത്.
അഞ്ച് ശതമാനം നികുതിയാണ് ഇറക്കുമിതി ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇടാക്കുന്നത്. ജനുവരി ഒന്ന് മുതലാണ് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ദുബായി സര്‍ക്കാര്‍ അഞ്ച് ശതമാനം നികുതി ഈടാക്കി തുടങ്ങിയത്. നേരത്തെ ദശാശം 32 ശതമാനം മാത്രമായിരുന്നു ഇത്.
ഖുശി എന്ന പുതിയ ഭാഗ്യചിഹ്നവും ഇതിനായി പുറത്തിറക്കി. വായന, സന്തോഷം, ക്രിയാത്മക ചിന്ത എന്നിവ വളര്‍ത്തുന്നതിന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് തുടക്കമിട്ട ഉദ്യമങ്ങളുടെ പ്രചാരണത്തിനായി ഖുശി സോഷ്യല്‍ മീഡിയയിലൂടെ കാമ്പയിന് നടത്തും.
അടുക്കള സാധനങ്ങൾ, ബ്ലാങ്കെറ്റുകൾ, കാർപെറ്റുകൾ, വീട്ടുപകരണങ്ങൾ, പണിയായുധങ്ങൾ തുടങ്ങിയവയാണ് മാൻഹോളിൽ നിന്നും കണ്ടെത്തിയത്.