Currency

ദുബായില്‍ വര്‍ഷാരംഭത്തില്‍ വസ്തുവിപണിക്ക് നേട്ടം

സ്വന്തം ലേഖകന്‍Sunday, January 22, 2017 12:11 pm

ദുബായ്: വര്‍ഷാരംഭത്തില്‍ വസ്തുവിപണിക്ക് നേട്ടം. ജനുവരി ഒന്ന് മുതല്‍ 15 വരെയുള്ള ദിവസങ്ങളിലായി എമിറേറ്റില്‍ നടന്നത് 520 ഭൂമി ഇടപാടുകള്‍. 1,200കോടി ദിര്‍ഹമിന്റെ ഇടപാടുകളാണ് നടന്നത്. ഇവയില്‍ ബഹുഭൂരിഭാഗവും ഭൂമി വില്‍പ്പനയാണ്. 287 ഇടപാടുകള്‍ ഭൂമി വല്‍പ്പനകളാണ്. ഇരുനൂറോളം പ്ലോട്ടുകള്‍ പാട്ട വ്യവസ്ഥയിലും 68.2 കോടി ദിര്‍ഹമിന്റെ കെട്ടിട ഇടപാടുകളും നടന്നിട്ടുണ്ട്. ഭൂമി വില്‍പ്പനയില്‍ മുന്നിട്ടുനില്‍ക്കുന്നത് സത്വയാണ്.

സബീല്‍ രണ്ടുപ്രദേശത്ത് 58.4 കോടി ദിര്‍ഹമിന് ഭൂമി വിറ്റഴിഞ്ഞതാണ് ഈ ദിവസങ്ങളിലെ ഏറ്റവും ആകര്‍ഷകമായ വസ്തുവില്‍പ്പനയെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ് (ഡി.എല്‍.ഡി.) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജബല്‍ അലിയിലെ ഒരു കെട്ടിടം 52 ലക്ഷത്തിന് വിറ്റുപോയതാണ് മറ്റൊരു ശ്രദ്ധേയമായ ഇടപാടുകളിലൊന്ന്.

കെട്ടിട വില്‍പ്പനയില്‍ വാദി അല്‍ സഫ 3 ആണ് ഒന്നാംസ്ഥാനത്ത്. 74 കെട്ടിട ഇടപാടുകള്‍. യൂണിറ്റ് വില്‍പ്പനയില്‍ ബുര്‍ജ് ഖലീഫ അടങ്ങുന്ന പ്രദേശമാണ് മുമ്പന്തിയില്‍. ഇവിടെ രണ്ടാഴ്ചക്കുള്ളില്‍ 156 ഇടപാടുകളാണ് നടന്നത്. 2016 അവസാനത്തോടെ വിപണിയില്‍ അനുഭവപ്പെട്ട കുതിപ്പിന്റെ തുടര്‍ച്ചയാണിതെന്ന് ഡി.എല്‍.ഡി. ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബുത്തി ബിന്‍ മെജ്‌റാന്‍ ചൂണ്ടിക്കാട്ടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x