
ദുബായ്: എമിറേറ്റ്സ് വിമാനങ്ങളിലെ ഇക്കണോമി ക്ലാസുകളില്‍ നല്കാന് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളില്‍നിന്നും നിര്‍മിച്ച പുതപ്പുമായി എമിറേറ്റ്സ് ഇക്കോത്രെഡ്. പ്ലാസ്റ്റിക് കുപ്പികള്‍ ചെറു ചിപ്പുകളാക്കി മാറ്റി ഇതില്‍നിന്നും നൂലുകള്‍ ഉത്പാദിപ്പിച്ചാണ് പുതപ്പിന്റെ നിര്‍മാണം. വിമാനത്തിനകത്ത് ഉപയോഗിക്കുന്ന വസ്തുക്കളുടെ നിര്‍മാതാക്കളുമായി യോജിച്ചാണ് എമിറേറ്റ്സ് ഇത്തരം പുതപ്പുകള്‍ നിര്‍മിക്കുന്നത്.
28 പ്ലാസ്റ്റിക് കുപ്പികളാണ് ഒരു പുതപ്പ് നിര്‍മിക്കുന്നതിന് ആവശ്യമുള്ളത്. 2019 അവസാനത്തോടെ ഉപയോഗശൂന്യമായ 88 ദശലക്ഷം പ്ലാസ്റ്റിക് കുപ്പികള്‍ ഇത്തരത്തില്‍ പുതപ്പുകളാക്കാന് കഴിയുമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷവും എമിറേറ്റ്സ് യാത്രക്കാര്‍ക്കായി പുതുമയുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.