ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ ദുബായ് ബില്വ ഇന്ത്യന്‍ സ്കൂളിലാണ് മേള നടക്കുന്നത്. അറിവിന്റെയും ജീവിത വിജയത്തിന്റെയും എളുപ്പ വഴികളിലേക്ക് ശ്രോതാക്കളെ ആനയിക്കുന്ന പ്രിയയുടെ പ്രഭാഷണം മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാവും.
ഏതാനും ദിവസങ്ങള്‍ക്കകം ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്ക് പിഴ ഇടാക്കി തുടങ്ങും. നേരത്തെ 2016 ഡിസംബര്‍ 31 വരെയാണ് എല്ലാവര്ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഉറപ്പാക്കാന്‍ ദുബായ ഹെല്‍ത്ത് അതോറിറ്റി സമയപരിധി നിശ്ചയിച്ചത്.
നഗരത്തില്‍ ഇന്ന് മുതല്‍ റെന്റ് എ കാറുകള്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ലഭ്യമാകും. രണ്ട് കമ്പനികളുടെ 200 കാറുകളാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനത്തില്‍ നിരത്തിലിറങ്ങുക.
വെറും പതിനഞ്ച് സെക്കന്റിനുള്ളില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം എന്നതാണ് ഇ സ്മാര്‍ട്ട് ഗേറ്റുകളുടെ പ്രത്യേകത. എമിറേറ്റ്സ് ഐഡി നിശ്ചിത മെഷീനീല്‍ കാണിച്ച് വിരലടയാളം പതിപ്പിച്ചാല്‍ നടപടികള്‍ പൂര്‍ത്തിയാകും.
യു.എ.ഇ. ഫുഡ് ബാങ്ക് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഭക്ഷണ വിതരണത്തിന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ ഷമ്മയും. ദുബായ്, അജ്മാന്, ഫുജൈറ എമിറേറ്റുകളിലെ നിര്‍മാണ കേന്ദ്രങ്ങളിലെ 9,000 തൊഴിലാളികള്‍ക്കാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ള സന്നദ്ധസംഘം ഭക്ഷണവിതരണം ചെയ്യുന്നത്.
ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതക വൈകല്യം അനുഭവിക്കുന്ന കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന എമിറേറ്റസ് ഡൗണ്‍ സിന്‍ഡ്രോം അസോസിയേഷനിലെ അന്തേവാസികള്‍ക്കായാണ് ദുബായ് മുനിസിപ്പാലിറ്റി ഖിസൈസില്‍ പ്രത്യേക പാര്‍ക്ക് നിര്‍മിച്ചത്. ദാനധര്‍മ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ഖിസൈസില്‍ ഇത്തരം കുട്ടികള്‍ക്കായി പ്രത്യേക പാര്‍ക്ക് നിര്‍മിച്ചു നല്‍കിയത്.
ശക്തമായ മൂടല്‍ മഞ്ഞ് വെള്ളി, ശനി ദിവസങ്ങളിലും തുടരും. അന്തരീക്ഷ താപനില 10 സെന്റിഗ്രേഡിലേക്ക് താഴുന്നതോടെ ശൈത്യവും ശക്തമാകും. ചിലയിടങ്ങളില്‍ മഴക്കും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവരും പുറത്തിറങ്ങുന്നവരും കനത്ത ജാഗ്രത പാലിക്കാനാണ് കാലവസ്ഥാ നീരീക്ഷണകേന്ദ്രവും പൊലീസും നല്കുന്ന മുന്നറിയിപ്പ്.
ആര്.ടി.എയുടെ കീഴിലുള്ള ടാക്സികളും ലിമോസിനുകളുമാണ് ഇതിന് ഉപയോഗിക്കുക. ഇതോടെ ദുബായില്‍ 14,000 കാറുകളും 4700 ലിമോസിനുകളും ഊബര്‍ ആപ്പ് വഴി ലഭ്യമാക്കും.
ആദ്യ രണ്ടുമാസം 23 ലക്ഷം പേരാണ് ‘ഗ്ലോബല്‍ വില്ലേജ്’ സന്ദര്‍ശിച്ചത്. മേളയില്‍ ഇത്തവണ ഒരുക്കിയ സംവിധാനങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ സന്ദര്‍ശകരെ സംതൃപ്തരാക്കിയെന്ന് ഇതുസംബന്ധിച്ച സര്‍വേയില്‍ വ്യക്തമായതായി സി.ഇ.ഒ അഹ്മദ് ഹുസൈന് ബിന്‍ ഇസ്സ പറഞ്ഞു.
ഗ്ലോബൽ വില്ലേജിന്റെ കവാടത്തില്‍ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.