
ദുബായ്: ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തവര്‍ക്ക് മാത്രമേ വീസ നല്‍കൂ എന്ന് ദുബായ് നാച്ചറ്വലൈസേഷന് ആന്‍ഡ് റസിഡന്‍സി വകുപ്പ് വ്യക്തമാക്കി. ദുബായിലെ താമസക്കാരില്‍ 98 ശതമാനം പേര്‍ക്കും നിലവില്‍ ആരോഗ്യ പരിരക്ഷയുണ്ട്. അതേസമയം ആരോഗ്യ ഇന്‍ഷുറന്‍സിനായി തീയതി നീട്ടി നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ളവരുടെ വീസ ഈ മാസം ഒന്നുമുതല്‍ പുതുക്കി നല്‍കിത്തുടങ്ങിയിരുന്നു. സമയപരിധി നീട്ടി നല്‍കില്ലെന്നതിനാല്‍ എത്രയും പെട്ടെന്ന് എല്ലാവരും ആരോഗ്യ ഇന്‍ഷുറന്‍സ് നേടിയിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.