ലോകത്ത് ഏറ്റവുമധികം പേര് സന്ദര്‍ശിച്ച നഗരങ്ങളില്‍ നാലാം സ്ഥാനത്താണ് ദുബായ്. കഴിഞ്ഞ വര്‍ഷം 1.49 കോടി സന്ദര്‍ശകരാണ് ഇവിടെയത്തെിയത്. മുന്‍ വര്‍ഷത്തെക്കാള്‍ അഞ്ചു ശതമാനം വര്‍ധനവാണിത്.
മോഷ്ടിച്ച വാഹനം ഓടിക്കുന്നവരേയും റോഡിലൂടെ സാഹസിക യാത്ര നടത്തുന്നവരേയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് പൊലീസ് സ്മാര്‍ട്ട് കാമറകള്‍ സ്ഥാപിക്കുന്നത്. ഇതിനായി പുതിയ പട്രോളിംഗ് സംവിധാനവും ഏര്‍പ്പെടുത്തും.
നാളെയും മറ്റന്നാളും യുഎഇയുടെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അബുദാബി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അയ്യായിരം പേരാണ് കരാട്ടെ പ്രകടനത്തില്‍ പങ്കെടുക്കുന്നത്. യുഎഇ ദേശീയ കായിക ദിനമായ ഫെബ്രുവരി പതിനാറിന് ദുബായ് പോലീസ് ഒഫീസേഴ്സ് ക്ലബ്ബിലാണ് പ്രകടനം. ലോകത്തെ ഏറ്റവും കൂടുതല്‍ പേര് അണിനിരക്കുന്ന കരാട്ടെ അഭ്യാസത്തിന് വേദിയൊരുക്കുന്നത് യുഎഇ കരാട്ടെ ഫെഡറേഷനാണ്.
ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്. കണ്ണൂര്‍ തലശ്ശേരിക്കടുത്ത് പുല്ലൂക്കര സ്വദേശി മേലേടത്ത് അബ്ദുല്‍ ലത്തീഫാണ് ഒന്നരലക്ഷം ദിര്‍ഹമിന്റെ കാഷ് പ്രൈസിനും ഇന്‍ഫിനിറ്റി കാറിനും അര്‍ഹനായത്.
സൈക്കിള്‍ റാലി ചാമ്പ്യന്‍ഷിപ്പ് ദുബായ് ടൂറിന്റെ ഭാഗമായാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചൊവ്വാഴ്ച തുടങ്ങുന്ന ദുബായ് ടൂറില്‍ റാലി കടന്നുപോകുന്ന റോഡുകളിലാണ് ഗതാഗതനിയന്ത്രണം ഉണ്ടാവുക.
കടല്‍ത്തീരങ്ങളില്‍ സ്ഥാപിക്കുന്ന ഡ്രസിംഗ് റൂമുകള്‍ക്ക് നവീനമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുകയാണ് ദുബായ് ഭരണകൂടം. പനയുടെ ആകൃതി തോന്നിക്കുന്ന ഈ കെട്ടിടം ഫ്രീ വൈഫൈ സൗകര്യമുള്ള സോളാര്‍ ഹബ്ബുകള്‍ കൂടിയാണ്.
ധനികര്‍ ഇഷ്ടപ്പെടുന്ന ലോകത്തിലെ മികച്ച 50 നാടുകള്‍ എന്ന സര്‍വ്വേയില്‍ ശേഖരിച്ച വിവരങ്ങളില്‍ രണ്ടു ഗള്‍ഫ് രാജ്യങ്ങള്‍ മുന്നില്‍. ആഗോള റിയല്‍ എസ്റ്റേറ്റ് വിപണിയുടെ ഭാഗമായി ആല്‍ഫ സിറ്റീസാണ് സര്‍വ്വേ നടത്തിയത്.
യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വേഗത്തില്‍ സഹായമെത്തിക്കുന്നതിനുവേണ്ടി സിജിഐ ദുബായ് എന്ന പേരില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്.
റോഡുകള്‍ മുറിച്ചുകടക്കാന്‍ കാല്‍നടക്കാര്‍ ഉണ്ടാകുമ്പോള്‍ മാത്രം നടപ്പാത തുറക്കുകയും അല്ലാത്ത സമയങ്ങളില്‍ വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്യുന്ന തരത്തിലുള്ള സിഗ്നല്‍ സംവിധാനമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.