തടവു ശിക്ഷയും 50,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. അസുഖമുള്ള, അസുഖമുണ്ടെന്ന് സംശയിക്കുന്ന ആളുകളെ കുറിച്ച് വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, ഫാര്‍മസി ടെക്നീഷ്യന്മാര്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും നിയമം ബാധകമായിരിക്കും. മരണങ്ങള് പകര്‍ച്ച രോഗം മൂലമാണെന്ന് കരുതുന്നുവെങ്കില്‍ അക്കാര്യവും അധികൃതരെ അറിയിക്കണം.