Currency

യുഎഇയില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

സ്വന്തം ലേഖകന്‍Saturday, March 28, 2020 1:18 pm

ദുബായ്: യുഎഇയുടെ ചില മേഖലകളില്‍ നാളെ ഇടിയോടെ മഴയ്ക്കു സാധ്യത. മറ്റിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും. തീരദേശമേഖലകളില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

തിങ്കളാഴ്ച മേഘാവൃതമായിരിക്കും. ചിലയിടങ്ങളില്‍ ഇടിയോടു കൂടി കനത്ത മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച ആകാശം മേഘാവൃതമാകാനും നേരിയതോതില്‍ തണുപ്പു കൂടാനും സാധ്യതയുള്ളതായി അറിയിപ്പില്‍ പറയുന്നു. അതേസമയം, ഒമാനില്‍ പൊതുവെ മൂടിക്കെട്ടിയ കാലാവസ്ഥ ആയിരിക്കുമെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട്.

തീരദേശമേഖലകളില്‍ മൂടല്‍മഞ്ഞിനും കാറ്റിനും സാധ്യതയുണ്ട്. ജബല്‍ ഷംസില്‍ താപനില 5 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. അല്‍ സീബ് 20 ഡിഗ്രി സെല്‍ഷ്യസ്, ബുറൈമി 18, നിസ് വ 15 എന്നിങ്ങനെയായിരുന്നു കുറഞ്ഞ താപനില.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x