Currency

കൊവിഡ് 19; പ്രവാസി ഇന്ത്യക്കാര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Wednesday, March 25, 2020 11:19 am
saudi-corona
Nominations-2020

ദുബായ്: കോവിഡ് 19 പടരാതിരിക്കാന്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹം കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ആവശ്യപ്പെട്ടു. യുഎഇ അധികൃതര്‍ നല്‍കുന്ന നിര്‍ദേശം പാലിച്ച് പരമാവധി താമസയിടങ്ങളില്‍ തന്നെ തുടരാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണം. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.

ലേബര്‍ ക്യാമ്പില്‍ ഒരേ മുറിയില്‍ കഴിയുന്നവര്‍ സ്വയം ഒരു കുടുംബ യൂണിറ്റായി കണക്കാക്കി മറ്റ് മുറികളിലും സ്ഥലങ്ങളിലും പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് വലിയ പിഴയും ശിക്ഷയും ലഭിക്കുന്ന കുറ്റമാണ് എന്ന് പ്രവാസികള്‍ മനസിലാക്കണം. 19 ല്‍ അധികം ഇന്ത്യക്കാര്‍ക്കാണ് യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. ആരോഗ്യസേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സഹായത്തിനായി ആരോഗ്യമന്ത്രാലയത്തിന്റെ നമ്പറുകള്‍ക്ക് പുറമെ കോണ്‍സുലേറ്റിന്റെ ഹെല്‍പ് ലൈന്‍ നമ്പറുകളിലും ബന്ധപ്പെടാം.

കോണ്‍സുലേറ്റിന്റെ വിസ, പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാണെങ്കിലും അത്യാവശ്യഘട്ടത്തില്‍ മാത്രം അവ ഉപയോഗപ്പെടുത്താന്‍ ഇപ്പോള്‍ ശ്രദ്ധിക്കണം. രോഗബാധ സംശയിക്കുന്നവര്‍ക്ക് സാമൂഹിക സംഘടനകള്‍ വഴിയും സാമൂഹികപ്രവര്‍ത്തകര്‍ വഴിയും കോണ്‍സുലേറ്റിനെ ബന്ധപ്പെടാം. സാമൂഹിക പ്രവര്‍ത്തരും സുരക്ഷാ മുന്‍കരുതലുകളെടുത്ത് മാത്രമേ ഈ രംഗത്ത് പ്രവര്‍ത്തിക്കാവൂ എന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x