
ദുബായ്: യുഎഇയില്‍ പത്രങ്ങളുടെയും മാഗസിനുകളുടെയും പരസ്യ പ്രസിദ്ധീകരണങ്ങളുടെയും വിതരണം താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ നാഷണല്‍ മീഡിയ കൗണ്‍സില്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സ്ഥിരം വരിക്കാരെ ഒഴിവാക്കിയാകും ഇത് നടപ്പാക്കുക. മാര്‍ച്ച് 24 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. അതേസമയം ആരോഗ്യ മേഖലയിലെ ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരത്തോടെ ബോധവത്കരണം ലക്ഷ്യമിട്ട് തയ്യാറാക്കുന്ന പ്രസിദ്ധീകരണങ്ങള്‍ക്ക് വിലക്ക് ബാധകമായിരിക്കില്ലെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, ക്ലിനിക്കുകള്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ വെയിറ്റിങ് ഹാളുകള്‍ എന്നിങ്ങനെ നിരവധിപ്പേര്‍ ഒരേ സാധനങ്ങളില്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നും പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യില്ല. കൊവിഡ് 19 അണുബാധ തടയുന്നതിനായി രാജ്യം സ്വീകരിക്കുന്ന നിരവധി നടപടികളുടെ ഭാഗമായാണ് തീരുമാനം. നിരവധിപ്പേര്‍ ഒരേ പ്രസിദ്ധീകരണങ്ങള്‍ ഉപയോഗിക്കുന്നത് വൈറസ് വ്യാപിക്കാന്‍ ഇടയാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.