യാത്രക്കാര്‍ക്ക് കാത്തിരിപ്പില്ലാതെ സുഗമ യാത്ര ഉറപ്പുവരുത്തുന്നതിന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിര്‍മിതബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള തിടുക്കത്തിലാണ്. ഏറ്റവും തിരക്കുള്ള സമയം കണ്ടെത്തി യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനായി നിര്‍മിത ബുദ്ധി, സിമുലേറ്റര്‍ എന്നിവ പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതിയുടെ പരീക്ഷണം തുടങ്ങിയതായി ആര്.ടി.എ അറിയിച്ചു.
വിവിധ കമ്പനികള്‍ ആരോഗ്യ സുരക്ഷ, മലിനവെള്ളം, പൊതുവായ ശുചീകരണം, ഹോട്ടല്‍ തുടങ്ങിയ കാര്യങ്ങളില്‍ നടത്തിയ നിയമലംഘനങ്ങള്‍ക്കാണ് മുനിസിപാലിറ്റി അധികൃതര്‍ ‘ഡബിള്‍ ഫൈന്‍’ ചുമത്തിയിരുന്നത്. ഇരട്ടി പിഴ ചുമത്തുന്നതിന് മുന്‍പ് ആദ്യത്തെ പിഴ അടച്ചവര്‍ക്കാണ് ഇളവ് ലഭിക്കുക എന്നു ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ് രി പറഞ്ഞു.
യുഎഇ ടൂറിസ്റ്റ് വീസയിലുള്ളവര്‍ക്ക് ഒരു മാസം സൗജന്യമായി രാജ്യത്ത് തങ്ങാം. കോവിഡ്19 വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു പല രാജ്യങ്ങളിലും അതിര്‍ത്തി അടച്ച് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പലര്‍ക്കും മടക്കയാത്ര അസാധ്യമായതിനെ തുടര്‍ന്നാണ് ഒരു മാസത്തേയ്ക്ക് ഇളവ് നല്കാന് ദുബായ് ഭരണാധികാരി ഉത്തരവിട്ടത്.
ദുബായ് ടാക്സികളില്‍ ഏര്‍പെടുത്തിയ നിയന്ത്രണം ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നു. ഇനി മുതല്‍ ടാക്സികളില്‍ മൂന്നു പേര്‍ക്ക് യാത്ര ചെയ്യാമെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മൂന്നാമത്തെയാള്‍ 15 വയസിന് താഴെയുള്ളയാളായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
ഫെബ്രുവരി രണ്ടാം വാരം വരെ നീളുന്ന തണുപ്പു സീസണില്‍ ശരാശരി താപനില 15 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ചില സമയങ്ങളില്‍ അഞ്ചു ഡിഗ്രിയിലേക്കു വരെ താഴുമെന്നും മുന്നറിയിപ്പുണ്ട്. ഈ വര്‍ഷത്തെ ദൈര്‍ഘ്യമേറിയ രാത്രി ഡിസംബര്‍ 21നായിരിക്കും. തണുപ്പുകാലത്തിനു വരവറിയിച്ച് താപനില കുറഞ്ഞുവരികയാണ്.
വെള്ളത്തില്‍ പ്രകമ്പനമുണ്ടാക്കി കൊതുകുകളെ അകറ്റുന്നതോടെ പെരുകുന്നതു തടയാനാകുമെന്നു രോഗപ്രതിരോധ വിഭാഗം മേധാവി ഹിഷാം അബ്ദുറഹ്മാന് പറഞ്ഞു. വെള്ളക്കെട്ടിനു സാധ്യതയുള്ള ഇടങ്ങളുടെ കണക്കെടുപ്പ് നഗരസഭ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
സാധാരണഗതിയില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി ശേഷം എമിറേറ്റ്സ് ഐഡിക്കു അപേക്ഷ നല്കി 4 ദിവസമോ അതില്‍ കൂടുതലോ എടുക്കുന്ന വീസാ സ്റ്റാമ്പിങ് പ്രക്രിയയാണ് നടക്കുന്നത്. മെഡിക്കല്‍, എമിറേറ്റ്സ് ഐഡി അപേക്ഷ എന്നിവ പൂര്‍ത്തിയാക്കി വെറും രണ്ടു മണിക്കൂര്‍ കൊണ്ട് വീസ സ്റ്റാമ്പ് ചെയ്തു കൊടുക്കുന്ന അതിവേഗ പദ്ധതിയാണ് ദുബായ് ആരോഗ്യവിഭാഗം ദുബായ് ഖിസൈസ് അല്‍ നഹ്ദയില് പുതുതായി ആരംഭിച്ച അല്‍ നഹ്ദ സെന്ററില്‍ തുടക്കം കുറിച്ചത്.
ജനങ്ങള്‍ക്ക് ഇത്തവണയും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പുതുവത്സര സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് ചൊവ്വാഴ്ചയാണ് അധികൃതര്‍ അറിയിച്ചത്. 35 അക്ഷരങ്ങള്‍ വരെ മാത്രമേ ഉള്‍ക്കൊള്ളിക്കാനാവൂ. #BurjWishes2021 #EMAARNYE2021 എന്നീ ഹാഷ് ടാഗുകളോടെ സന്ദേശങ്ങള്‍ കമന്റ് ചെയ്യുക മാത്രമാണ് ഇതിനായി വേണ്ടത്.
നേരത്തേ അല്‍ ഇയാസ്, ഹത്ത എന്നിവിടങ്ങളിലും സ്മാര്‍ട് പൊലീസ് കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. പുതിയ സ്മാര്‍ട് പൊലീസ് സ്റ്റേഷനില്‍ 27 തരം സേവനങ്ങള്‍ ലഭ്യമാകും. കൂടാതെ, 7 രാജ്യാന്തര ഭാഷകളില്‍ 33 പ്രത്യേക സേവനങ്ങളുമുണ്ടായിരിക്കുമെന്ന് ദുബായ് പൊലീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജനറല്‍ വിഭാഗത്തിലെ ബ്രി. ഖാലിദ് നാസര്‍ അല്‍റസൂഖി പറഞ്ഞു.
കോവിഡ് പ്രോട്ടോകാള്‍ നിയമങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഡിസംബര്‍ ആറ് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഫ്ലൈ ദുബായ് വിമാന കമ്പനികള്‍ ഇതു സംബന്ധിച്ച അറിയിപ്പും യാത്രക്കാര്‍ക്ക് നല്കി.