ദുബായ്: ഗവണ്‍മെന്റ് മുന്നോട്ടുവെച്ച കടലാസ് രഹിത ലക്ഷ്യത്തില്‍ ചേര്‍ന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. വാഹന നിയമലംഘനം, പിഴകള്‍ ഉള്‍പെടെയുള്ള എല്ലാ കാര്യത്തിലും അച്ചടിച്ച പേപ്പറുകള്‍ നല്‍കുന്നത് ഒഴിവാക്കും. പകരം ഉപഭോക്താക്കള്‍ക്ക് ഇ- ടിക്കറ്റുകള്‍ നല്‍കുമെന്ന് ആര്‍.ടി.എ അറിയിച്ചു.
സേവന മേഖലയെ പേപ്പര്‍ രഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. അച്ചടി സംബന്ധമായ ഭാരിച്ച സാമ്പത്തിക ചിലവ് ഗണ്യമായി കുറക്കാനും ഇതിലൂടെ സാധിക്കും. ഫൈന്‍ സംബന്ധിച്ച കടലാസുകള്‍ വാഹനത്തിന്റെ മുന്‍വശത്ത് സ്ഥാപിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കാനും കഴിയും.
സ്മാര്‍ട്ട് വാഹനങ്ങള്‍ സജ്ജമാക്കിയതോടെ വാഹനങ്ങളുടെ പാര്‍ക്കിങ് ലംഘന പരിശോധനയ്ക്കും ഇനി സ്മാര്‍ട്ട് മാര്‍ഗമാകും സ്വീകരിക്കുക. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ചിത്രവും നിയമം ലംഘിച്ച സ്ഥലം വ്യക്തമാക്കുന്ന മാപ്പും സഹിതം വാഹനം ഓടിക്കുന്നവര്‍ക്ക് ലഭിക്കുന്ന തരത്തില്‍ പുതിയൊരു ഫീച്ചര്‍ കൂടി ആര്‍.ടി.എയുടെ വെബ്‌സൈറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.