Currency

ദുബായ് വിമാനത്താവളത്തില്‍ ജനുവരി മുതല്‍ പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്ക് പൂര്‍ണ നിരോധനം

സ്വന്തം ലേഖകന്‍Tuesday, December 10, 2019 12:13 pm

ദുബായ്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളില്‍ ജനുവരി ഒന്നു മുതല്‍ പൂര്‍ണ നിരോധനം. പ്ലാസ്റ്റിക് കൊണ്ടു നിര്‍മിച്ച സ്പൂണ്‍, കത്തി, മുള്ള്, കുപ്പി, പാനീയങ്ങള്‍ കുടിക്കാനുള്ള സ്‌ട്രോ, കവറുകള്‍, ഭക്ഷണം കൊണ്ടുപോകുന്ന ട്രേകള്‍ എന്നിവയ്ക്കു ഇതു ബാധകമാണ്. ഇവയ്ക്കു പകരം സംവിധാനമൊരുക്കും.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലും ജൂണില്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പ്രതിവര്‍ഷം 9 കോടി യാത്രക്കാര്‍ ഇവിടെയെത്തുന്നതായാണു കണക്ക്. വിമാനത്താവളത്തില്‍ ഏറ്റവുമധികം പ്‌ളാസ്റ്റിക് മാലിന്യമുണ്ടാക്കുന്നത് സ്‌ട്രോകളാണ്. ഒരു ദിവസം ഒന്നരലക്ഷത്തോളെ സ്‌ട്രോകള്‍ ഉപേക്ഷിക്കുന്നതായാണ് കണക്ക്.

പദ്ധതിയുമായി സഹകരിക്കാന്‍ മക്‌ഡൊണാള്‍ഡ്‌സ്, കോസ്റ്റ കോഫി, സ്റ്റാര്‍ബക്‌സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ നേരത്തേതന്നെ സന്നദ്ധത അറിയിച്ചിരുന്നതായി എയര്‍പോര്‍ട് വൃത്തങ്ങള്‍ അറിയിച്ചു. പകരം പുനരുപയോഗിക്കാവുന്ന സ്മാര്‍ട് കപ്പുകളും മറ്റും ഉപയോഗിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x