കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി ഓഫീസുകളില്‍ വൈകിയെത്താം. അതുപോലെതന്നെ സ്കൂള്‍ സമയം അവസാനിക്കുമ്പോള്‍ കുട്ടികളെ വിളിച്ചുകൊണ്ടുവരാനായി ഓഫീസുകളില്‍ നിന്ന് നേരത്തെ ഇറങ്ങാനുമാവും. പുതിയ അദ്ധ്യയന വര്‍ഷത്തില്‍ ആദ്യത്തെ ഒരാഴ്ച മൂന്ന് മണിക്കൂര്‍ വരെയാണ് ഇളവ് ലഭിക്കുകയെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു.
കണ്ണൂര്‍ സ്വദേശിയായ ഷുജൈന്‍ മജീദിന്റെ മകള്‍ നൈസയാണ് (രണ്ടു വയസ്സ്) ദുബായിലെ വില്ലയിലുള്ള നീന്തല്‍ കുളത്തില്‍ വീണുമരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടുകാരുടെ കണ്ണില്‍പ്പെടാതെ കുട്ടി പുറത്തുള്ള നീന്തല്‍ കുളത്തില്‍ വീഴുകയായിരുന്നു.
വാഹനമോടിക്കുന്നവരെ ഗതാഗതക്കുരുക്കിലകപ്പെടാതെ വഴികാട്ടാന്‍ ഇനി സ്മാര്‍ട് ഇലക്ട്രോണിക് ബോര്‍ഡുകള്‍. അടുത്തവര്‍ഷം ഒക്ടോബറില്‍ നടക്കുന്ന എക്സ്പോയ്ക്കു മുന്‍പ് 112 ഡൈനാമിക് മെസേജിങ് സൈന്‍സ് (ഡിഎംഎസ്) സ്ഥാപിക്കാനാണ് പദ്ധതി. 18 ബോര്‍ഡുകള്‍ ഇതിനകം സ്ഥാപിച്ചു.
ഫെബ്രുവരിയില്‍ തുടങ്ങിയ പദ്ധതിയനുസരിച്ച് 6 മാസം നിയമലംഘനം നടത്തിയില്ലെങ്കില്‍ അതുവരെയുള്ള പിഴയില്‍ 50% കുറവുണ്ടാകും. 9 മാസം നിയമലംഘനം നടത്താത്തവര്‍ക്ക് 75 ശതമാനവും ഒരു വര്‍ഷം നടത്താവര്ക്ക് 100 ശതമാനവും ഇളവ് ലഭിക്കും. ആറു മാസം പിന്നിട്ട പദ്ധതിയുടെ മൂന്നാം ഘട്ടമാണ് തുടങ്ങിയത്.
ദുബായിലും യുഎഇയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴയും ശക്തമായ പൊടിക്കാറ്റും. വെള്ളിയാഴ്ചയോടെയാണ് ദുബായില്‍ ശക്തമായ മഴക്കൊപ്പം പൊടിക്കാറ്റും ഉണ്ടായത്. ഇതേ തുടര്‍ന്ന് ദുബായ് പൊലീസ് വാഹനയാത്രക്കാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി.
ലൈസന്‍സ് ഇല്ലാതെ ഡ്രോണ്‍ പറത്തിയാല്‍ ശക്തമായ നടപടിയെന്നു പൊലീസ്. ഉപയോഗിക്കുന്നയാള്‍ പരിശീലനം നേടിയ വ്യക്തിയും ലൈസന്‍സും റജിസ്ട്രേഷനും ഉണ്ടാകണം. നിരോധിത മേഖലകളില്‍ പറത്തിയാലും നടപടിയുണ്ടാകും. നിയമലംഘകര്‍ക്ക് തടവും ഒരു ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.
മധുരപാനീയങ്ങള്‍ക്ക് 50 ശതമാനം വരെ വില വര്‍ധിക്കും. ഇ-സിഗരറ്റിനും സ്മോക്കിങ് ഉപകരങ്ങള്‍ക്കും വില ഇരട്ടിക്കും. 2020 ജനുവരി മുതല്‍ നികുതി വര്‍ധിക്കുന്ന സാധനങ്ങളുടെ എണ്ണം കൂട്ടാനും യു.എ.ഇ കാബിനറ്റ് തീരുമാനിച്ചു. ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികള്‍ നിരുത്സാഹപ്പെടുത്തുന്നതിനും പുകയില ഉല്പനങ്ങളുടെ ഉപയോഗം കുറക്കുന്നതിനുമായാണ് യു.എ.ഇ കാബിനറ്റിന്റെ പുതിയ തീരുമാനം.
ഇപ്രാവശ്യം ബര് ദുബായ് അല്‍ റഫയിലെ പരമ്പരാഗത കേന്ദ്രമായ അല്‍ സീഫിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് പൊലീസ് സ്റ്റേഷന് തുറന്നിരിക്കുന്നത്. മനുഷ്യന്റെ ഇടപെടലുകളില്ലാതെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് ഇവിടെ നടപടികള്‍ പൂര്‍ത്തിയാക്കാനാകുക എന്നതാണ് ഏറ്റവും വലിയ സവിശേഷത. ക്രിമിനല്‍, ട്രാഫിക്, മറ്റ് സേവന മേഖലകള്‍ക്ക് പുറമേ, മാനുഷിക ഇടപെടലില്ലാതെ കേന്ദ്രം നല്കുന്ന 33 ഉപ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ 308-ാം നറുക്കെടുപ്പിലും ഇന്ത്യക്കാര്‍ക്കൊപ്പം ഭാഗ്യ സമ്മാനം. ഏഴ് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന ബീജലിനെണ് 4111-ാം നമ്പര്‍ ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയത്. 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ബീജലിന് സമ്മാനം ലഭിക്കുക. ദുബായ് വിമാനത്താനവളത്തിലെ മൂന്നാം ടെര്‍മിനലില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.
വൈകിയാല്‍ ഭക്ഷണം കേടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇതടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ നഗരസഭ പുറത്തിറക്കി. ബൈക്കില്‍ ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കുന്ന പെട്ടി ദിവസവും വൃത്തിയാക്കണം. ഓരോ തവണ വിതരണം ചെയ്തശേഷവും വൃത്തിയുണ്ടെന്ന് ഉറപ്പാക്കണം. ഭക്ഷണത്തിന്റെ അവശിഷ്ടവും മറ്റും ഉണ്ടെങ്കില്‍ നീക്കി ശുചിത്വം ഉറപ്പുവരുത്തുകയും വേണം.