
ദുബായ്: വാഹനമോടിക്കുന്നവരെ ഗതാഗതക്കുരുക്കിലകപ്പെടാതെ വഴികാട്ടാന്‍ ഇനി സ്മാര്‍ട് ഇലക്ട്രോണിക് ബോര്‍ഡുകള്‍. അടുത്തവര്‍ഷം ഒക്ടോബറില്‍ നടക്കുന്ന എക്സ്പോയ്ക്കു മുന്‍പ് 112 ഡൈനാമിക് മെസേജിങ് സൈന്‍സ് (ഡിഎംഎസ്) സ്ഥാപിക്കാനാണ് പദ്ധതി. 18 ബോര്‍ഡുകള്‍ ഇതിനകം സ്ഥാപിച്ചു. ക്യാമറകളും റഡാറുകളും വേഗപരിശോധനാ ഉപകരണങ്ങളും ഉള്‍പ്പെടുന്നതാണു ഡൈനാമിക് മെസേജിങ് സൈന്‍സ് (ഡിഎംഎസ്). റോഡിലെ ചെറുചലനങ്ങള്‍ പോലും സൂക്ഷ്മമായി പകര്‍ത്താനാകും.
കാലാവസ്ഥാ മാറ്റം, അപകടങ്ങള്‍, ഗതാഗതക്കുരുക്ക് എന്നിവയെക്കുറിച്ച് മുന്നറിയിപ്പു നല്‍കുകയും സുരക്ഷിത പാത നിര്‍ദേശിക്കുകയും ചെയ്യുന്ന ബോര്ഡുകളാണിവയെന്ന് ആര്‍ടിഎ ചെയര്മാന് മത്തര്‍ അല്‍ തായര്‍ പറഞ്ഞു. റോഡരികില്‍ സ്ഥാപിക്കുന്ന ചെറുബോര്ഡുകളും റോഡിനു കുറുകെ സ്ഥാപിക്കുന്ന വലിയ ബോര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.