
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ 308-ാം നറുക്കെടുപ്പിലും ഇന്ത്യക്കാര്‍ക്കൊപ്പം ഭാഗ്യ സമ്മാനം. ഏഴ് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന ബീജലിനെണ് 4111-ാം നമ്പര്‍ ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയത്. 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ബീജലിന് സമ്മാനം ലഭിക്കുക. ദുബായ് വിമാനത്താനവളത്തിലെ മൂന്നാം ടെര്‍മിനലില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.
തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ നമ്പറായതിനാലാണ് 4111 തന്നെ എടുത്തതെന്ന് ബീജല്‍ പറഞ്ഞു. സമ്മാനം ലഭിച്ചെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ എന്തുപറയണമെന്നറിയാത്ത മാനസികാവസ്ഥയിലായി. ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി- അവര്‍ പറഞ്ഞു. ജൂലൈ 25ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ബീജല്‍ ഈ ടിക്കറ്റെടുത്തത്. നേരത്തെയും സ്ഥിരമായി ടിക്കറ്റെടുത്തിരുന്നു. 1999ല്‍ തുടങ്ങിയ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്ന 148-ാമത്തെ ഇന്ത്യന്‍ സ്വദേശിയാണ് ബീജല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.