Currency

ദുബായില്‍ വീണ്ടും സ്മാര്‍ട് പൊലീസ് സ്റ്റേഷന്‍

സ്വന്തം ലേഖകന്‍Tuesday, August 20, 2019 8:14 pm
police-station

ദുബായ്: ദുബായില്‍ ജുമൈറയ്ക്ക് പുറമേ വീണ്ടുമൊരു സ്മാര്‍ട് പൊലീസ് സ്റ്റേഷന്‍. ഇപ്രാവശ്യം ബര്‍ ദുബായ് അല്‍ റഫയിലെ പരമ്പരാഗത കേന്ദ്രമായ അല്‍ സീഫിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് പൊലീസ് സ്റ്റേഷന്‍ തുറന്നിരിക്കുന്നത്. മനുഷ്യന്റെ ഇടപെടലുകളില്ലാതെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് ഇവിടെ നടപടികള്‍ പൂര്‍ത്തിയാക്കാനാകുക എന്നതാണ് ഏറ്റവും വലിയ സവിശേഷത. ക്രിമിനല്‍, ട്രാഫിക്, മറ്റ് സേവന മേഖലകള്‍ക്ക് പുറമേ, മാനുഷിക ഇടപെടലില്ലാതെ കേന്ദ്രം നല്‍കുന്ന 33 ഉപ സേവനങ്ങളും ഇവിടെ ലഭ്യമാണ്.

ദുബായ് ആഗോള തലത്തില്‍ ഏറ്റവും മികച്ച സ്മാര്‍ട് സിറ്റി ആകുന്നതിലേയ്ക്കുള്ള ചുവടുവയ്പാണ് ഈ സ്മാര്‍ട് പൊലീസ് സ്റ്റേഷനെന്ന് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ സ്മാര്‍ട് ആപ്ലിക്കേഷന്‍ അഫയേഴ്‌സ് ഡയറക്ടറും സ്മാര്‍ട് പൊലീസ് സെന്റര്‍ പദ്ധതിയുടെ ഡെപ്യുട്ടി ഡയറക്ടറുമായ ജനറല്‍ ലഫ്. കേണല്‍ ഹുസൈന്‍ ബിന്‍ ഗലൈത പറഞ്ഞു.

മികച്ച രാജ്യാന്തര പൊലീസ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് സ്മാര്‍ട് സ്റ്റേഷന്‍. സീഫിലെ പുരാതന പരിസ്ഥിതിക്ക് അനുയോജ്യമായതും പൈതൃകം കാത്തുസൂക്ഷിക്കുന്നതുമായ രൂപകല്‍പനയാണ് നല്‍കിയിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x