2015 സെപ്തംബറിനും 2017 ഫെബ്രുവരിക്കും ഇടയ്ക്ക് വിപണിയിലെത്തിച്ച 15 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകള്‍ക്കാണ് വിലക്ക്. ബാറ്ററികള്‍ മാറ്റാതെ ഈ മോഡലുകള്‍ ചെക്ക് ഇന്‍ ബാഗേജുകളിലും ഹാന്റ് ബാഗുകളിലും അനുവദിക്കില്ലെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. ഇത്തിഹാദ്, എമിറേറ്റ്സ് ഉള്‍പ്പെടെയുള്ള മറ്റ് വിമാനക്കമ്പനികള്‍ നേരത്തെ തന്നെ വിലക്ക് പ്രഖ്യാപിച്ചിരുന്നു.
ദുബായില്‍ നിന്നു തിരുവനന്തപുരം ഒഴികെയുള്ള സെക്ടറുകളില്‍ കൂടുതല്‍ ബാഗേജ് ആനുകൂല്യവുമായി എയര്‍ ഇന്ത്യ. ഇക്കോണമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും കൊണ്ടുപോകാം. ഹാന്‍ഡ് ബാഗേജ് കൂടാതെയാണിത്. ഈ മാസം 30 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം.
ദുബായ് ടാക്സികളില്‍ ഇനി സൗജന്യ വൈഫൈ. യാത്രക്കാര്‍ക്ക് യുഎഇ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് സ്മാര്‍ട് ഫോണില്‍ വൈഫൈ കണക്ട് ചെയ്യാം. കണക്ട് ആയാല്‍ വെബ്സൈറ്റ് (www.taxiconnect.ae) വഴി ലോഗ് ഇന്‍ ചെയ്യണം. അതോടെ സേവനങ്ങള്‍ ലഭ്യമാകും.
ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് ദുബായില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പൂക്കോട്ടു കൊട്ടാരത്തിനടുത്തെ കുരുന്താഴ ഹൗസില്‍ ഷാമില്‍ (33) ആണ് മരിച്ചത്. അവധി ദിനമായ വെള്ളിയാഴ്ച രാവിലെ ഖിസൈസിലെ ഗ്രൗണ്ടിലായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വിലാസം, ജനനതീയതി എന്നിവയെല്ലാം നല്‍കുന്നത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വീഡിയോയില്‍ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. ബാങ്കുകളും മറ്റും ഈ വിവരങ്ങള്‍ സെക്യൂരിറ്റി ചോദ്യങ്ങളുടെ ഉത്തരമായി ഉപയോഗിക്കാറുണ്ട്. ഇവ പരസ്യപ്പെടുത്തുന്നതോടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നവര്‍ക്ക് എളുപ്പമാവും.
റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ടിഎ) ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ രണ്ടിലേയ്ക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ രാത്രികാല ബസ് റൂട്ട് ആരംഭിക്കും. കൂടാതെ, മറ്റു 11 റൂട്ടുകളിലെ സമയം പുനഃക്രമീകരിക്കുകയും സര്‍വീസ് മെച്ചപ്പെടുത്തുകയും ചെയ്യും. എന്‍30 റൂട്ടാണ് പുതുതായി സര്‍വീസ് ആരംഭിക്കുന്നതെന്ന് ആര്‍ടിഎ പബ്ലിക് ട്രാന്‍സ്പോര്‍ട് ഏജന്‍സി പറഞ്ഞു.
യുഎഇയില്‍ ഹിജ്റ പുതുവര്‍ഷാരംഭം നാളെയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി അറിയിച്ചു. മുഹറം ഒന്നായ ശനിയാഴ്ച രാജ്യത്ത് പൊതുഅവധിയായിരിക്കും. മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് നാളെ പുതുവത്സരദിനമായി പ്രഖ്യാപിച്ചത്.
കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നുമുള്ള വിമാനങ്ങളില്‍ എല്ലാ ക്ലാസുകളിലുമുള്ള യാത്രക്കാര്‍ക്ക് തൂശനിലയില്‍ ഓണവിഭവങ്ങള്‍ രുചിക്കാം. കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും മുളകു കൊണ്ടാട്ടവും നാവില്‍ രുചിനിറയ്ക്കും. കാളന്, പച്ചടി, പുളി ഇഞ്ചി തുടങ്ങിയവയും ഉണ്ടാകും. ബിസിനസ്സ് ക്ലാസിലും- ഫസ്റ്റ് ക്ലാസിലും പപ്പടവും മാങ്ങാ അച്ചാറും പുറമെ.
പെട്രോള്‍ സൂപ്പര്‍ 98 ലിറ്ററിന് 2.28 ദിര്‍ഹം ആയിരിക്കും അടുത്ത മാസത്തെ വില. നിലവില്‍ ഇത് 2.37 ദിര്‍ഹം ആണ്. സ്പെഷ്യല്‍ 95 ലീറ്ററിന് 2.16 ദിര്‍ഹം (നിലവില്‍ 2.26 ദിര്‍ഹം), ഇപ്ലസ് 91ന് ലീറ്ററിന് 2.08 ദിര്‍ഹം (2.18 ദിര്‍ഹം). ഡീസല്‍ ലീറ്ററിന് 2.38 ദിര്‍ഹം. നിലവില്‍ 2.42 ദിര്‍ഹമാണ്.
2020ഓടെ പുതിയ എട്ട് സ്കൂളുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖലക്ക് അതു കരുത്താകുമെന്നും 13000 കുട്ടികള്‍ക്ക് പഠനസൗകര്യം കൂടുന്നതിനൊപ്പം രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികള്ക്കിണങ്ങിയതും മികച്ചതുമായ സ്കൂളുകള്‍ കണ്ടെത്താന്‍ കൂടുതല്‍ സാധ്യത തെളിയുമെന്നും കെ.എച്ച്.ഡി.എ സി.ഇ.ഒ മുഹമ്മദ് ദര്‍വിശ് പറഞ്ഞു.