2024 ല്‍ ഇവിടെ വൈദ്യുതി ഉല്പാദനം ആരംഭിക്കും. 1.43 ശതകോടി ദിര്‍ഹത്തിന്റെ പദ്ധതിയുടെ കരാര്‍ സ്റ്റാര്ബാഗ് ദുബായ്, ആന്ട്രിറ്റ്സ് ഹൈഡ്രോ, ഓസ്കാര്‍ എന്നീ കമ്പനിയുടെ കണ്‍സോര്‍ട്യത്തിനാണ്. 250 മെഗാവാട്ടാണ് പ്ലാന്റിന്റെ ഉല്പാദന ശേഷി. ഹത്തയിലെ മലനിരകളില്‍ വെള്ളം അണക്കെട്ടി നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുക.
അല്‍ ഖുദ്റലെഹ്ബാബ് റോഡുകളുടെ ഇന്റര്‍സെക്ഷന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. എല്ലാ ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ക്കും വേണ്ടി ഇന്റര്സെക്ഷന് റോഡുകളില്‍ നിന്ന് ഫ്ലൈ ഓവര്‍ വരെയുള്ള വികസന പദ്ധതിയാണിത്. പദ്ധതിയുടെ നിര്‍മാണം 65% പൂര്‍ത്തിയായെന്നും ആര്‍ടിഎ ചെയര്മാന് മത്തര്‍ അല്‍ തായര്‍ പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന് ആദരമര്‍പ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മിത കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണ ഇന്ത്യന്‍ പതാക തെളിഞ്ഞു. സ്വാതന്ത്ര്യദിന രാവില്‍ ബുര്‍ജ് ഖലീഫ ത്രിവര്ണമണിയുമെന്നായിരുന്നു നേരത്തെ ഇന്ത്യന്‍ സ്ഥാനപതി നവ് ദീപ് സിങ് സൂരി അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്നത്താല്‍ സാധിച്ചിരുന്നില്ല.
പണമിടപാട് സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ധിച്ചു. ഈ മാസം തുടക്കത്തില്‍ തന്നെ രൂപ 19 കടന്നതോടെ പ്രവാസികള്‍ മെച്ചപ്പെട്ട നിരക്കിനായി കാത്തിരിക്കുകയായിരുന്നു. നിക്ഷേപത്തിനായി കാശ് അയക്കുന്നവര്‍ നിരക്ക് കൂടുന്നതിന് അനുസരിച്ച് എക്സ്ചേഞ്ചുകളിലെത്തുന്നതായി അധികൃതര്‍ അറിയിച്ചു.
ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യദിനമായ ഇന്നലെ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പതാക തെളിയുന്നത് കാത്തിരുന്നവര്‍ നിരാശരായി. എല്ലാ രാജ്യങ്ങളുടെയും സ്വാതന്ത്ര്യ ദിനങ്ങളില്‍, അവരുടെ പതാക പ്രദര്‍ശിപ്പിച്ച് ബുര്‍ജ് ഖലീഫയില്‍ ലേസര്‍ ഷോ നടക്കാറുണ്ട്. ഇന്ത്യയുടെ ത്രിവര്‍ണ പതാക ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞിട്ടമുണ്ട്.
സെപ്തംബര്‍ ഒന്നിന് യുഎഇയില്‍ പൊതുഅവധി ലഭിച്ചേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിജ്റ വര്‍ഷത്തിലെ ആദ്യ ദിനമായ മുഹറം ഒന്നിന് യുഎഇയില്‍ അവധി നല്‍കാറുണ്ട്. ഇത്തവണ സെപ്തംബര്‍ ഒന്നിനിയാരിക്കും ഹിജ്റ വര്‍ഷാരംഭമെന്നാണ് സൂചനകള്‍.
ഈ വര്‍ഷം ആദ്യപകുതിയില്‍ മാത്രം നാലു കോടി പതിമൂന്നു ലക്ഷത്തോളം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. ഇതില്‍ 57 ലക്ഷം ഇന്ത്യക്കാരാണ് സഞ്ചരിച്ചത്. ലണ്ടന്‍ കഴിഞ്ഞാല്‍ മുംബൈയിലേക്കാണ് ഏറ്റവുമധികം യാത്രക്കാര്‍ പോയത്. ലണ്ടിനിലേക്ക് 16 ലക്ഷം പേര് സഞ്ചരിച്ചപ്പോള്‍ മുംബൈയിലേക്ക് 11 ലക്ഷം പേര് പോയി.
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്വാതന്ത്ര്യദിനാഘോഷം 15ന് രാവിലെ 8 മുതല്‍ 9.30 വരെ നടക്കും. അല്‍ ഹംരിയ ഡിപ്ലോമാറ്റിക് കോണ്‍ക്ലേവിലാണ് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്. 8.30ന് ദേശീയ പതാക ഉയര്‍ത്തും.
ബീച്ചുകളില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നു പൊലീസ്. കടലില്‍ ഒറ്റയ്ക്കു നീന്താനിറങ്ങുന്നത് സുരക്ഷിതമല്ല. വിജന തീരങ്ങള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പു നല്കി. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ബീച്ചുകളില്‍ തിരക്കു വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ആര്‍ടിഎ നോല്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശിക്കാമെന്നതു കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. 141 ദിര്‍ഹത്തിനു പകരം 75 ദിര്‍ഹം നല്കിയാല് മതിയാകും. അടുത്തമാസം 15 വരെയാണ് ഈ ആനുകൂല്യം. സന്ദര്‍ശകര്‍ എമിറേറ്റ്സ് ഐഡി കൊണ്ടുവരണം.