സൗദി അറേബ്യയിലും ഒമാന്‍ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ബലി പെരുന്നാള്‍. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്നലെയായിരുന്നു. ഹാജിമാര്‍ അറഫയില്‍ സംഗമിച്ചപ്പോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിശ്വാസികള്‍ വ്രതമനുഷ്ഠിച്ചു.
മൂന്ന് മാസത്തിനിടെ ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെടാത്തവര്‍ക്ക് മുമ്പുള്ള പിഴയില്‍ 25 ശതമാനം ഇളവ് ലഭിക്കും. ആറുമാസത്തെ കാലയളവിനുള്ളില്‍ നിയമലംഘനം നടത്താത്തവര്‍ക്ക് 50 ശതമാനവും ഒന്‍പത് മാസം നിയമം പാലിച്ച് വാഹനമോടിച്ചാല്‍ 75 ശതമാനം ഇളവും ഒരു വര്‍ഷം നിയമമൊന്നും ലംഘിക്കാതിരുന്നാല്‍ ഫൈനുകള്‍ പൂര്‍ണമായും ഒഴിവാക്കി നല്‍കുകയും ചെയ്യും.
ബലിപെരുന്നാള്‍ അവധി ദിവസങ്ങളായ 10 മുതല്‍ 13 വരെ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളിലൊഴികെ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാം. വെള്ളി വാരാന്ത്യ അവധി ദിനമായതിനാല്‍ അന്നും പാര്‍ക്കിങ് സൗജന്യമാണ്.
10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക. 10 ഇന്ത്യക്കാര്‍ ചേര്‍ന്നുവാങ്ങിയ മറ്റൊരു ടിക്കറ്റിനും ഏഴ് കോടിയുടെ സമ്മാനം ലഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന നറുക്കെടുപ്പിലാണ് ആകെ 52 ഇന്ത്യക്കാരെ ഭാഗ്യം തേടിയെത്തിയത്.
അപ്രതീക്ഷിതമായി രൂപയുടെ മൂല്യമിടിഞ്ഞതോടെ ഗള്‍ഫിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍ നാട്ടിലേക്ക് പണമയക്കാനെത്തുന്ന പ്രാവാസികളുടെ വന്‍തിരക്ക്. വിവിധ കാരണങ്ങളാല്‍ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ദരുടെ വിലിയിരുത്തല്‍. കൂടുതല്‍ ഉയര്‍ന്ന മൂല്യം പ്രതീക്ഷിച്ച് നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുന്നവരുമുണ്ട്.
സ്വര്‍ണവില ആറ് വര്‍ഷത്തെ ഉയര്‍ന്ന നിരിക്കിലേക്ക് ഉയര്‍ന്നപ്പോള്‍ കറന്‍സി വിനിമയ നിരക്കും മാറി മറിഞ്ഞു. സ്വര്‍ണ നഗരമായ ദുബായില്‍ കഴിഞ്ഞ നാല്പതു ദിവസത്തിനിടെ സ്വര്‍ണം ഗ്രാമിന് 15 ദിര്‍ഹമാണ് വര്‍ധിച്ചത്. ജൂണില്‍ ഗ്രാമിന് 150 ദിര്‍ഹമുണ്ടായിരുന്ന സ്വര്‍ണവില ഇപ്പോള്‍ 166 ദിര്‍ഹം 25 ഫില്‍സിലെത്തി. അമേരിക്കന്‍ വ്യാപാര നയങ്ങള്‍ തന്നെയാണ് സ്വര്‍ണ വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമെടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. 1.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെയാണു പിഴ. കുറഞ്ഞത് ഒരു വര്‍ഷം തടവും വിധിക്കാം. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കാണു ചിത്രമെടുത്തതെങ്കില് ശിക്ഷ കടുത്തതാകും. ബീച്ചുകളില്‍ നിയമലംഘനം നടത്തിയാല്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകും.
യു.എ.ഇ ജയിലുകളില്‍ കഴിയുന്ന 669 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. പ്രവാസികളടക്കം വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ബലിപെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
യുഎഇയില്‍ നാല് ദിവസം ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഈ മാസം 10 മുതല്‍ 13 വരെ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. വാരാന്ത്യ അവധി കൂടി ചേര്‍ത്താല്‍ 6 ദിവസം ജീവനക്കാര്‍ക്ക് അവധി ലഭിക്കും.
പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് ബെഞ്ച് മാര്‍ക്ക് പലിശനിരക്കില്‍ കുറവ് വരുത്താനുള്ള ഗള്‍ഫ് സെന്‍ട്രല്‍ ബാങ്കുകളുടെ തീരുമാനം. പലിശനിരക്കില്‍ 25 അടിസ്ഥാന പോയിന്റിന്റെ കുറവാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഏര്‍പ്പെടുത്തിയത്. സര്‍ട്ടിഫിക്കറ്റുകളിലും നിക്ഷേപത്തിലും ഇതു പ്രതിഫലിക്കും. പലിശ നിരക്കില്‍ ഇനിയും കുറവ് ഉണ്ടായേക്കുമെന്നാണ് സൂചന.