
ദുബായ്: അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമെടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. 1.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെയാണു പിഴ. കുറഞ്ഞത് ഒരു വര്‍ഷം തടവും വിധിക്കാം. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കാണു ചിത്രമെടുത്തതെങ്കില്‍ ശിക്ഷ കടുത്തതാകും. ബീച്ചുകളില്‍ നിയമലംഘനം നടത്തിയാല്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകും.
ബീച്ചില്‍ അനുവാദമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുത്തതിന് കഴിഞ്ഞവര്‍ഷം 290 പേര്‍ക്കെതിരെ നടപടിയെടുത്തു. സ്ത്രീകളുടെ ചിത്രമെടുത്തു സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നു സൈബര്‍ വിഭാഗത്തിലെ ലഫ്. അബ്ദുല്‍ റസാഖ് പറഞ്ഞു.
വാഹനാപകട ദൃശ്യങ്ങള്‍ നോക്കിനിന്നും ഫോട്ടോയെടുത്തും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന ഇതരവാഹന യാത്രക്കാര്‍ക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ട്. അപകട ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് തടവും പിഴയുമാണ് യുഎഇ ഫെഡറല്‍ നിയമപ്രകാരമുള്ള ശിക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.