Currency

ബലിപെരുന്നാള്‍: യു.എ.ഇയില്‍ 669 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

സ്വന്തം ലേഖകന്‍Monday, August 5, 2019 3:38 pm

ദുബായ്: യു.എ.ഇ ജയിലുകളില്‍ കഴിയുന്ന 669 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. പ്രവാസികളടക്കം വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ബലിപെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തടവുകാരുടെ മോചനത്തിനായുള്ള സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കും. തടവിലാക്കപ്പെട്ടവര്‍ക്ക് പുതിയ ജീവിതത്തിനുള്ള സാധ്യത തുറക്കാനാണ് നടപടിയെന്ന് പ്രസിഡന്റ് ഉത്തരവില്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x