ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക ലോക തലത്തില്‍ നടത്തിയ റാങ്കിങ് നിര്‍ണയത്തില്‍ യു.എ.ഇ പാസ്പോര്‍ട്ട് ഇരുപതാം റാങ്കിലേക്ക് ഉയര്‍ന്നു. സൗജന്യ വിസ, വിസ ഓണ്‍ അറൈവല്‍ എന്നിവയുള്‍പ്പെടെ ലോക രാജ്യങ്ങള്‍ക്കിടയിലെ സ്വീകാര്യത മുന്‍നിര്‍ത്തിയാണ് റാങ്കിങ് നിര്‍ണയം. മൊത്തം 199 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളാണ് പരിഗണിച്ചത്. ഇന്ത്യന്‍ പാസ്പോര്‍ട്ടിന് എണ്‍പത്തിയാറാം സ്ഥാനമാണുള്ളത്.
നിത്യേന 42 സര്‍വീസുകളായിരിക്കും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. 35 മിനിറ്റിനുള്ളില്‍ ഇനി ബര്‍ദുബായില്‍ നിന്ന് ഷാര്‍ജയിലെത്താം. ദുബായ് അല്‍ ഗുബൈബ മറൈന്‍ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വേറിയം മറൈന്‍ സ്റ്റേഷനിലേക്കാണ് ബോട്ട് സര്‍വീസ് തുടങ്ങിയത്.
‘താങ്കളുടെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു. താങ്കളെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ ബ്ലോക്ക് ഒഴിവാക്കുന്നതായിരിക്കും’ എന്നാണ് സന്ദേശത്തില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണ്‍ നമ്പരും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് സന്ദേശങ്ങള്‍.
ഗോ എയര്‍ ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് പ്രതിദിന സര്‍വ്വീസ് ആരംഭിക്കുന്നു. ഈ മാസം 26നാണ് സര്‍വീസ് ആരംഭിക്കുന്നത്. പുലര്‍ച്ചെ 12.20ന് ദുബായ് ടെര്‍മിനല്‍ ഒന്നില്‍ നിന്ന് പറന്നുയരുന്ന വിമാനം 05.35ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് രാത്രി 7.05ന് പുറപ്പെടുന്ന വിമാനം 9.55ന് ദുബായിലിറങ്ങും.
ദുബായ് നിരത്തുകളിലോടാന്‍ പുതിയ ബസുകള്‍ എത്തുന്നു. സൗജന്യ വൈഫൈയും എല്ലാ സീറ്റുകളിലും യു.എസ്.ബി ചാര്‍ജിങ് സംവിധാനവുമായി 17 റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിനായി 94 ബസുകള്‍ പുതുതായി റോഡിലിറങ്ങുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ദുബായില്‍നിന്ന് ഷാര്‍ജയിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറച്ചുകൊണ്ട് പുതിയ റോഡ് ഗതാഗതത്തിനായി തുറന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും എമിറേറ്റ്സ് റോഡിനെയും ബന്ധിപ്പിക്കുന്ന രീതിയില്‍ നവീകരിച്ച പുതിയ 12 കിലോമീറ്റര്‍ റോഡാണ് തുറന്നത്.
വിമാനയാത്രാ സേവനദാതാവായ ഡിനാറ്റയുടെ സ്റ്റോറിലാണ് യാത്രക്കാര്‍ക്ക് ചെക് ഇന്‍ ചെയ്യാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ഇവിടെത്തന്നെ ലഗേജുകള്‍ നല്കാനുമാകും. യാത്രയ്ക്കായി ബോര്‍ഡിങ് പാസും മാളില്‍ നിന്നുതന്നെ ലഭിക്കും.
സ്മാര്‍ട് ടണല്‍ സജ്ജീകരിച്ചിട്ടുള്ള പാതയിലൂടെ ഒരു തവണ നടന്നിറങ്ങിയാല്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും എന്നുള്ളതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. യാത്രക്കാര്‍ ടണലിലൂടെ നടന്നുനീങ്ങുമ്പോള്‍ അവിടെയുള്ള ക്യാമറയില്‍ ഒന്ന് നോക്കിയാല്‍ മാത്രം മതി എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം. പാസ്പോര്ട്ടില് എക്സിറ്റ് സ്റ്റാമ്പ് പതിക്കുകയോ എമിറേറ്റ്സ് ഐഡി സ്മാര്‍ട് സിസ്റ്റത്തില്‍ പഞ്ച് ചെയ്യുകയോ വേണ്ട.
ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സി ഫെസിലിറ്റി നിയമപ്രകാരം വിദേശത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടേതും, രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന നിത്യോപയോഗ ഉപകരണങ്ങളും കാര്‍ഗോ വഴി നാട്ടിലേക്കയക്കാനാകും.
ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയും ഇ-ടാക്സി കമ്പനി കറീമും ഒന്നിച്ച് ‘ഹാല’ സംവിധാനം നടപ്പാക്കും. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്ന ഹാല ടാക്സി സെപ്റ്റംബറോടെ ദുബായ് നിരത്തുകളിലിറങ്ങും. കഴിഞ്ഞ ദിവസമാണ് ഹാല സംവിധാനം ആര്‍ടിഎ ചെയര്മാന് മത്താര്‍ അല്‍ തായര്‍ ഹാല ഉദ്ഘാടനം ചെയ്തത്.