
ദുബായ്: ബലിപെരുന്നാള്‍ അവധി ദിവസങ്ങളായ 10 മുതല്‍ 13 വരെ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളിലൊഴികെ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാം. വെള്ളി വാരാന്ത്യ അവധി ദിനമായതിനാല്‍ അന്നും പാര്‍ക്കിങ് സൗജന്യമാണ്.
മെട്രോ റെഡ് ലൈനില്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ പിറ്റേന്നു പുലര്‍ച്ചെ രണ്ടു വരെ സര്‍വീസ് ഉണ്ടാകും. ഗ്രീന്‍ ലൈനില്‍ പലര്‍ച്ചെ 5.30 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 2 വരെയും.
ദുബായ് ട്രാം ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറു മുതല്‍ രാത്രി ഒന്നുവരെ സര്‍വീസ് നടത്തും. വെള്ളി രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്നുവരെ.
പ്രധാന സ്റ്റേഷനായ ഗോള്‍ഡ് സൂഖില്‍ നിന്നു പുലര്‍ച്ചെ 4.25 മുതല്‍ രാത്രി 12.59 വരെ ബസ് സര്‍വീസ് ഉണ്ടാകും. അല്‍ ഗുബൈബ സ്റ്റേഷനില്‍ പുലര്‍ച്ചെ 4.26 മുതല്‍ രാത്രി 12.43 വരെയും. സത്വ ഉള്‍പ്പെടെയുള്ള മറ്റു സ്റ്റേഷനുകളില്‍ പുലര്‍ച്ചെ 5.05 മുതല്‍ രാത്രി 11.35 വരെയാണു സര്‍വീസ്. ഖിസൈസ് ബസ് സ്റ്റേഷന്: പുലര്‍ച്ചെ 4.49- രാത്രി 12.08, അല്‍ഖൂസ് സ്റ്റേഷന്: പുലര്‍ച്ചെ 5.05-രാത്രി 11.35, ജബല്‍അലി: പുലര്‍ച്ചെ 5.00-രാത്രി 11.22.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.