യു.എ.ഇ ഫെഡറല്‍ നിയമപ്രകാരം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും കൃത്യമായി ശമ്പളം ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. മാസ ശമ്പളക്കാര്‍ക്ക് മാസത്തില്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് രണ്ടാഴ്ചയിലൊരിക്കലെങ്കിലും വേതനം നല്‍കിയിരിക്കണം. ശമ്പള ദിവസം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടാല്‍ അത് വേതനം വൈകിക്കുന്നതായി കണക്കാക്കും.
ഏപ്രില്‍ മധ്യത്തില്‍ വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. നിലവിലെ നിയന്ത്രണങ്ങള്‍ അനുസരിച്ച് ദുബായിലെ ഭക്ഷണശാലകള്‍ രാത്രി ഒന്നിന് മുമ്പ് അടക്കണം. മദ്യശാലകളും പബ്ബുകളും അടഞ്ഞുകിടക്കും. സിനിമാശാലകള്‍ ഇന്‍ഡോര്‍ വേദികള്‍ എന്നിവയില്‍ ശേഷിയുടെ പകുതി കാണികളെ മാത്രമേ പ്രവശിപ്പിക്കൂ. മാസ്ക്, സാമൂഹിക അകലം തുടങ്ങി അടിസ്ഥാന സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി തുടരും.
യുഎഇ ടൂര്‍ 2021 നടക്കുന്ന നാളെ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4.30 വരെ ദുബായിലെ പല റോഡുകളും ഭാഗികമായി അടയ്ക്കും. ദയ്റയില്‍ 12.35ന് ആരംഭിക്കുന്ന സൈക്കിള്‍ ടൂര്‍ പൈതൃക സ്ഥലങ്ങളും നവനിര്‍മിത ദുബായ് പ്രദേശങ്ങളും ചുറ്റി വൈകിട്ട് 4.30നാണ് പാം ജുമൈറയില്‍ സമാപിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞു നടപടി പൂര്‍ത്തികരിക്കാന്‍ സാധിക്കുന്ന ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനമാണ് ആരംഭിച്ചത്. പാസ്പോര്‍ട്ട് എന്നല്ല, ബോഡിങ്പാസ്സ് വരെ ഈ നടപടികള്‍ക്ക് ആവശ്യമില്ല. മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്വെയര് അതാത് സമയത്ത് വേണ്ടത് ചെയ്യും.
എമിറേറ്റിന്റെ ബജറ്റ് വിമാനമായ ഫ്ലൈദുബായിലും ഈ ഇളവുണ്ട്. ദുബായിലേക്ക് ജിഡിആര്‍എഫ്എ, ഐസിഎ എന്നിവയുടെ അനുമതിയാവശ്യമില്ലെന്നും കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാഫലം മാത്രം മതിയെന്നുമാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.
ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ സാമ്പിള്‍ ശേഖരിച്ച സമയം, പരിശോധന പൂര്‍ത്തിയാക്കിയ സമയം എന്നീ വിശദാംശങ്ങള്‍ ലഭ്യമാകുന്ന വിധമായിരിക്കണം പരിശോധനാ ഫലം. ക്യുആര്‍ കോഡ് ഇല്ലാത്ത പിസിആര്‍ ഫലവുമായി ഇനി മുതല്‍ ദുബായിലേക്ക് യാത്രാനുമതി ലഭിക്കില്ല.
വ്യക്തികളെ തിരിച്ചറിയാന്‍ ഫേസ് ഐഡി ഉപയോഗിക്കുന്നതിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം. ആദ്യഘട്ടത്തില്‍ സ്വകാര്യമേഖലയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഫേസ് ഐ.ഡി ഉപയോഗിക്കുക. വിജയകരമാണെങ്കില്‍ മറ്റ് മേഖലയിലേക്ക് ഇത് വ്യാപിപ്പിക്കും.
ഖാലിദ് ബിന്‍ അല്‍ വലീദ് റോഡില്‍ ബസുകള്‍ക്കും ടാക്സികള്‍ക്കും മാത്രമുള്ള ട്രാക്കില്‍ അതിക്രമിച്ചു കടക്കുന്ന വാഹനങ്ങള്‍ക്ക് 600 ദിര്‍ഹം പിഴ. അടിയന്തര സാഹചര്യത്തില്‍ പൊലീസ്, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്കും ആംബുലന്‍സിനും ഈ പാത ഉപയോഗിക്കാം. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ 22 ക്യാമറകളാണ് ഇവിടെ സ്ഥാപിച്ചത്.
ദുബായ് വിസക്കായി മെഡിക്കല്‍ പരിശോധന നടത്തുമ്പോള്‍ ഇ- പരിശോധന ഫലം നിര്‍ബന്ധം. ഫെബ്രുവരി 14 മുതലാണ് ഇത് നടപ്പിലാവുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. ദുബായ് എമിഗ്രേഷന്‍ അധികൃതരാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്.
31 മുതല്‍ ദുബായില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവര്‍ക്ക് പുതിയ യാത്രാ പ്രോട്ടോക്കോളാണ് നിലവില്‍ വരുന്നത്. പരിശോധനക്ക് ദുബായ് വിമാനത്താവളത്തില്‍ തന്നെ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ടെന്നാണ് ദുരന്ത നിവാരണ സമിതിയുടെ വിശദീകരണം. യാത്ര ചെയ്യേണ്ട രാജ്യത്തിന് അനുസരിച്ചാണ് റാപ്പിഡ് പിസിആര്‍ ടെസ്റ്റ് ആണോ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റാണോ വേണ്ടി വരിക എന്ന് തീരുമാനിക്കുക.