Currency

ദുബായില്‍ കോവിഡ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ നീട്ടി; മുന്‍കരുതലുകള്‍ കര്‍ശനമായി തുടരും

സ്വന്തം ലേഖകന്‍Sunday, February 28, 2021 5:10 pm
dubai
Villa-kochi-Kerala

ദുബായ്: ദുബായില്‍ ഈ മാസം പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ നീട്ടി. ഫെബ്രുവരി ആദ്യം മുതല്‍ ദുബായില്‍ നടപ്പാക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമാണ് എന്ന് കണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ തുടരാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ആല്‍മക്തൂമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ദുബായ് ദുരന്ത നിവാരണ ഉന്നതാധികാരി സമിതി തീരുമാനിച്ചത്.

ഏപ്രില്‍ മധ്യത്തില്‍ വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. നിലവിലെ നിയന്ത്രണങ്ങള്‍ അനുസരിച്ച് ദുബായിലെ ഭക്ഷണശാലകള്‍ രാത്രി ഒന്നിന് മുമ്പ് അടക്കണം. മദ്യശാലകളും പബ്ബുകളും അടഞ്ഞുകിടക്കും. സിനിമാശാലകള്‍ ഇന്‍ഡോര്‍ വേദികള്‍ എന്നിവയില്‍ ശേഷിയുടെ പകുതി കാണികളെ മാത്രമേ പ്രവശിപ്പിക്കൂ. മാസ്‌ക്, സാമൂഹിക അകലം തുടങ്ങി അടിസ്ഥാന സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x