Currency

ഫേസ് ഐഡിക്ക് യു.എ.ഇ അംഗീകാരം; ആദ്യഘട്ടം സ്വകാര്യമേഖലയില്‍

സ്വന്തം ലേഖകന്‍Monday, February 15, 2021 5:50 pm

ദുബായ്: വ്യക്തികളെ തിരിച്ചറിയാന്‍ ഫേസ് ഐഡി ഉപയോഗിക്കുന്നതിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം. ആദ്യഘട്ടത്തില്‍ സ്വകാര്യമേഖലയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഫേസ് ഐ.ഡി ഉപയോഗിക്കുക. വിജയകരമാണെങ്കില്‍ മറ്റ് മേഖലയിലേക്ക് ഇത് വ്യാപിപ്പിക്കും.

തിരിച്ചറിയല്‍ നടപടികള്‍ക്കായി നിരവധി രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് യു.എ.ഇ ഫേസ് ഐ.ഡി പരീക്ഷിക്കുന്നത്. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് നിലവില്‍ ചില മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഫേഷ്യല്‍ ഐഡന്റിഫിക്കേഷന്‍. യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.

സ്വകാര്യമേഖലയില്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിന് ആഭ്യന്തരമന്ത്രാലയം നേതൃത്വം നല്‍കും. വിജയകരമെങ്കില്‍ കൂടുതല്‍ മേഖലയിലേക്ക് ഇത് വ്യാപിപ്പിക്കും. വിദൂര നിയന്ത്രണ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ജോലികള്‍ നിര്‍വഹിക്കുന്നതിന് റിമോട്ട് കമ്യൂണിക്കേഷന്‍ അപ്ലിക്കേഷന്‍ വികസിപ്പിക്കാന്‍ പുതിയ സംഘത്തെ മന്ത്രിസഭ ചുമതലപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x