Currency

ബസ്, ടാക്‌സി ട്രാക്കില്‍ അതിക്രമിച്ച് കടന്നാല്‍ പിഴ; നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ക്യാമറകള്‍ സ്ഥാപിച്ചു

സ്വന്തം ലേഖകന്‍Sunday, February 7, 2021 12:07 pm

ദുബായ്: ഖാലിദ് ബിന്‍ അല്‍ വലീദ് റോഡില്‍ ബസുകള്‍ക്കും ടാക്‌സികള്‍ക്കും മാത്രമുള്ള ട്രാക്കില്‍ അതിക്രമിച്ചു കടക്കുന്ന വാഹനങ്ങള്‍ക്ക് 600 ദിര്‍ഹം പിഴ. അടിയന്തര സാഹചര്യത്തില്‍ പൊലീസ്, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്കും ആംബുലന്‍സിനും ഈ പാത ഉപയോഗിക്കാം. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ 22 ക്യാമറകളാണ് ഇവിടെ സ്ഥാപിച്ചത്.

പൊതുവാഹന യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്കില്‍ പെടാതെ ലക്ഷ്യത്തിലെത്താനും പൊതുവാഹനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംവിധാനത്തിനു തുടക്കം കുറിച്ചത്.

ദുബായിലെ പ്രധാന പാതകളിലെല്ലാം ഈ സംവിധാനമൊരുക്കുകയാണ്. യാത്രാസമയത്തില്‍ ചുരുങ്ങിയത് 24% ലാഭിക്കാന്‍ കഴിയുന്നു. ഇന്ധനച്ചെലവും അന്തരീക്ഷ മലിനീകരണവും കുറയുമെന്നതാണ് മറ്റു പ്രധാന നേട്ടങ്ങള്‍. നടപ്പാതകള്‍, ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍ (ഷെല്‍റ്ററുകള്‍) എന്നിവയോടു കൂടിയ ചുവപ്പ് പാതയാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x