ദുബായ്: യുഎഇ ടൂര്‍ 2021 നടക്കുന്ന നാളെ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4.30 വരെ ദുബായിലെ പല റോഡുകളും ഭാഗികമായി അടയ്ക്കും. ദയ്‌റയില്‍ 12.35ന് ആരംഭിക്കുന്ന സൈക്കിള്‍ ടൂര്‍ പൈതൃക സ്ഥലങ്ങളും നവനിര്‍മിത ദുബായ് പ്രദേശങ്ങളും ചുറ്റി വൈകിട്ട് 4.30നാണ് പാം ജുമൈറയില്‍ സമാപിക്കുന്നത്.
അല്‍ ഖലീജ് സ്ട്രീറ്റ് 12.33 മുതല്‍ 12.55 വരെ അടയ്ക്കും. ബനിയാസ് സ്ട്രീറ്റ്, റെബാദ് സ്ട്രീറ്റ്, റാസ് അല്‍ ഖോര്‍ എന്നിവിടങ്ങള്‍ 12.50 മുതല്‍ 1.15 വരെ അടയ്ക്കും. ദുബായ് അല്‍ഐന്‍ റോഡ്, മൈദാന്‍, അല്‍ ഹദീക്ക റോഡ് എന്നിവ 1.10 മുതല്‍ 1.25 വരെ ഭാഗികമായി അടയ്ക്കും.
അല്‍ വാസല്‍ റോഡ്, അല്‍ തന്യാ സ്ട്രീറ്റ്,ജുമൈറ സ്ട്രീറ്റ് എന്നിവ 1.20മുതല്‍ 1.40 വരെ അടയ്ക്കും. ദ് കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നിന്ന് ജബല്‍ അലി വരെയുള്ള ഭാഗം 1.35 മുതല്‍ 2.05 വരെ അടയ്ക്കും.
അല്‍ അസയേല്‍ സ്ട്രീറ്റ്, ഖ്വാണ്‍ അല്‍ സബ്ക റോഡ്, അല്‍ ഖെയ്ല്‍-1, ഹെസ്സ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ് എന്നിവ 2.00 മുതല്‍ 2.40 മുതല്‍ അടയ്ക്കും. അല്‍ ഖുദ്ര റോഡ്, സെയ് അല്‍ സലാം സ്ട്രീറ്റ് എന്നിവ 2.35 മുതല്‍ 3.55 വരെ അടയ്ക്കും.
സൈക്കിള്‍ ഓട്ടക്കാര്‍ അല്‍ ഖുദ്ര റോഡിലൂടെ തിരികെയെത്തി ഉം സുഖീമിലേക്ക് ഹസ റോഡ് വഴി പോകും. ആ സമയത്ത് 3.50 മുതല്‍ 4.40 വരെ ഇവിടെ അടവാണ്.
അവസാന ഘട്ടമായ പാം ജുമൈറയിലെത്തി അറ്റ്‌ലാന്റിസില്‍ പാം ഹോട്ടലില്‍ യാത്ര അവസാനിപ്പിക്കും. ഈ സമയം 4.25 മുതല്‍ 4.20 വരെ ഇവിടം റോഡ് ഭാഗികമായി അടച്ചിടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.