ആദ്യമായാണ് ദുബായിലെ സര്‍വകലാശാല ശാഖകള്‍ക്ക് റേറ്റിങ് ഏര്‍പ്പെടുത്തുന്നത്. ആദ്യ ഘട്ടത്തില്‍ എമിറേറ്റിലെ 25 സര്‍വകലാശാല കാമ്പസുകളില്‍ 17 എണ്ണമാണ് റേറ്റിങ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയത്. അധ്യാപനം, തൊഴില്‍, ഗവേഷണം, അന്താരാഷ്ട്രവത്കരണം, സൗകര്യങ്ങള്‍, സമ്പൂര്‍ണ പ്രോഗ്രാം ശേഷി, ക്ഷേമം, സാമൂഹിക ഉത്തരവാദിത്തം എന്നിങ്ങനെ എട്ട് ഗുണമേന്മ സൂചകങ്ങളെ ആധാരമാക്കി ഒന്ന് മുതല്‍ അഞ്ച് വരെ സ്റ്റാറുകളാണ് കാമ്പസുകള്‍ക്ക് നല്‍കിയത്.