ബാങ്കുകളുടെ പേരില്‍ വാട്സ്ആപില് ലഭിക്കുന്ന സന്ദേശങ്ങളിലുള്ള ലിങ്കുകള്‍ തുറക്കരുത്. ഇവ നിങ്ങളെ വ്യാജ വെബ്സൈറ്റുകളിലേക്കാവും എത്തിക്കുന്നത്. യുഎഇ കേന്ദ്രബാങ്ക് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തികളെയോ സ്ഥാപനങ്ങളെയോ ബന്ധപ്പെടുകയില്ല. അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാതെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷമാണ് ദുബായിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയില്‍ രാജേഷ് സെയില്‍സ് അസോസിയേറ്റായി ജോലിയില്‍ പ്രവേശിച്ചത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ഥാപനത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ സ്ഥാപനം മറ്റൊരു വ്യവസായിക്ക് വിറ്റു. ഇതോടെയാണ് മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാന്‍ തുടങ്ങിയത്.
മധ്യവേനല്‍ അവധിക്ക് ദുബായിലെ സ്കൂളുകള്‍ നാളെ അടയ്ക്കും. അബുദാബിയിലെയും വടക്കന്‍ എമിറേറ്റുകളിലെയും സ്കൂളുകള്‍ ജൂലൈ 4ന് അടയ്ക്കും. അവധിക്കുശേഷം സെപ്റ്റംബര്‍ ഒന്നിനേ സ്കൂളുകള്‍ തുറക്കൂ എന്നതിനാല്‍ 2 മാസം വിദ്യാര്‍ഥികള്‍ക്ക് പഠനച്ചൂടില്‍നിന്ന് വിട.
ഹൈസ്കൂള്‍ പഠനമോ, യൂണിവേഴ്സിറ്റി ബിരുദമോ പൂര്‍ത്തിയാക്കിയവര്‍ക്കും 18 വയസ് പിന്നിട്ടതോ ആയ മക്കള്‍ക്കാണ് പ്രവാസികളായ മാതാപിതാക്കളുടെ സ്പോണ്സര്ഷിപ്പില് യു.എ.ഇ ഒരു വര്‍ഷത്തെ വിസ അനുവദിക്കുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് വ്യക്തമാക്കി.
അല്‍ ബര്‍ഷയില്‍ 21,23 റോഡുകളില്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി. മണിക്കൂറിന് രണ്ട് ദിര്‍ഹമാണ് നിരക്ക്. ബര്‍ഷയിലെ കമ്മ്യൂണിറ്റി 373 മുഴുവന്‍ ഇതോടെ പാര്‍ക്കിങ് ഫീസ് ഈടാക്കുന്ന പ്രദേശമായി. സോണ്‍ സി വിഭാഗത്തിലാണ് ഈ മേഖല. ഒരു മണിക്കൂര്‍ പാര്‍ക്കിങ്ങിന് രണ്ടുദിര്ഹമാണെങ്കിലും രണ്ടു മണിക്കൂര്‍ ഒരുമിച്ച് പാര്‍ക്ക് ചെയ്യുമ്പോള്‍ അഞ്ചുദിര്‍ഹം അടയ്ക്കണം.
മെട്രോ ട്രെയിന്‍, ബസുകള്‍ എന്നിവയുടെ സ്പെയര്‍ പാര്‍ട്സുകള്‍ സൂക്ഷിക്കാന്‍ ആര്‍ടിഎ സ്മാര്‍ട് സ്റ്റോറേജ് സംവിധാനം തുടങ്ങി. റാഷിദിയ മെട്രോ ഡിപ്പോയിലും ജബല്‍ അലി, അല്‍ അവീര്‍ ബസ് ഡിപ്പോകളിലുമാണ് തുറന്നത്.
യുഎഇ എക്സ്ചേഞ്ച്-റാഷിദിയ റൂട്ടിലെ ട്രെയിനില്‍ മുന്‍ഭാഗത്തും റാഷിദിയ-യുഎഇ എക്സ്ചേഞ്ച് റൂട്ടിലെ ട്രെയിനില്‍ പിന്ഭാഗത്തുമായിരിക്കും ഇനി മുതല്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ള ക്യാബിന്. ഓഗസ്റ്റോടെ ഇതു നടപ്പാക്കാനാണ് ആര്‍ടിഎ തീരുമാനം.
എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് കൊല്‍ക്കത്തയിലേയ്ക്കും ഇന്ഡോറിലേയ്ക്കും നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ജൂലൈ 15 മുതല്‍ വിമാനങ്ങള്‍ പറന്നുതുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. കൊല്‍ക്കത്തയിലേയ്ക്കുള്ള എഐ 917 വിമാനം ജുലൈ 16 മുതല്‍ ഒക്ടോബര്‍ 27 വരെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.55ന് പുറപ്പെട്ട് യുഎഇ സമയം വൈകിട്ട് 6.55ന് എത്തും.
യുഎഇയില്‍ സ്ഥിര താമസത്തിനുള്ള ഗോള്‍ഡ് കാര്‍ഡ് നാനൂറ് പേര്‍ക്ക് നല്‍കിയതായി ദുബായ് താമസ കുടിയേറ്റ വകുപ്പ്. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും പുതുക്കി നല്‍കും വിധമാണ് ഗോള്‍ഡ് കാര്‍ഡ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സ്പോണ്സര് വേണ്ട എന്നതാണ് ഗോള്‍ഡ് കാര്‍ഡ് വിസയുടെ ഏറ്റവും വലിയ പ്രത്യേകത.
വാഹനമോടിക്കുന്നയാളുടെ മികവ് വിലയിരുത്താന്‍ ആര്‍ടിഎ ഉദ്യോഗസ്ഥനുപകരം ക്യാമറകളും, സെന്‍സറുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട സ്മാര്‍ട് പരിശോധന വന്‍ വിജയമായതിനെ തുടര്‍ന്നാണ് കൂടുതല്‍ യാര്‍ഡുകളില്‍ നടപ്പാക്കുന്നത്.