Currency

ദുബായ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കാം

സ്വന്തം ലേഖകന്‍Thursday, July 4, 2019 12:16 pm

ദുബായ്: ദുബായ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി മുതല്‍ ഇന്ത്യന്‍ രൂപ നല്‍കിയും സാധനങ്ങള്‍ വാങ്ങാം. ഈ മാസം ഒന്ന് മുതലാണ് ഇടപാടുകള്‍ക്ക് ഇന്ത്യന്‍ രൂപ സ്വീകരിക്കാന്‍ ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതര്‍ തീരുമാനിച്ചത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്ന്, രണ്ട്, മൂന്ന് ടെര്‍മിനലുകളിലും, ജബല്‍ അലിയിലെ അല്‍ മക്തൂം വിമാനത്താളത്തിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഇന്ത്യന്‍ കറന്‍സി സ്വീകരിക്കും.

ദുബൈയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇടപാടുകള്‍ അനുവദിക്കുന്ന 16ാമത്തെ കറന്‍സിയാണ് ഇന്ത്യന്‍ രൂപ. നിലവിലുള്ള 100, 200, 500, 2000 രൂപ നോട്ടുകളാണ് ഇവിടെ സ്വീകരിക്കുക. എന്നാല്‍, ബാക്കി നല്‍കുന്നത് യു.എ.ഇ ദിര്‍ഹത്തിലായിരിക്കും. യു.എസ് ഡോളര്‍, യൂറോ, പൗണ്ട് എന്നിവയില്‍ ഇടപാട് നടത്തുന്നവര്‍ക്ക് അതേ കറന്‍സി തന്നെയാണ് ബാക്കി നല്‍കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x