Currency

ദുബായിലെ 17 അന്താരാഷ്ട്ര സര്‍വകലാശാലകളുടെ റേറ്റിങ് പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകന്‍Thursday, July 4, 2019 3:23 pm

ദുബായ്: ദുബായിലെ 17 അന്താരാഷ്ട്ര സര്‍വകലാശാല ശാഖകളുടെ റേറ്റിങ് വൈജ്ഞാനിക- മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) ബുധനാഴ്ച പ്രസിദ്ധീകരിച്ചു. ഗുണമേന്മ റാങ്കിനെ അടിസ്ഥാനമാക്കി ദുബായ് ഉന്നത വിദ്യാഭ്യാസ വര്‍ഗീകരണ സംവിധാനം ആരംഭിച്ചതായി ചൊവ്വാഴ്ച കെ.എച്ച്.ഡി.എ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

ആദ്യമായാണ് ദുബായിലെ സര്‍വകലാശാല ശാഖകള്‍ക്ക് റേറ്റിങ് ഏര്‍പ്പെടുത്തുന്നത്. ആദ്യ ഘട്ടത്തില്‍ എമിറേറ്റിലെ 25 സര്‍വകലാശാല കാമ്പസുകളില്‍ 17 എണ്ണമാണ് റേറ്റിങ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയത്. അധ്യാപനം, തൊഴില്‍, ഗവേഷണം, അന്താരാഷ്ട്രവത്കരണം, സൗകര്യങ്ങള്‍, സമ്പൂര്‍ണ പ്രോഗ്രാം ശേഷി, ക്ഷേമം, സാമൂഹിക ഉത്തരവാദിത്തം എന്നിങ്ങനെ എട്ട് ഗുണമേന്മ സൂചകങ്ങളെ ആധാരമാക്കി ഒന്ന് മുതല്‍ അഞ്ച് വരെ സ്റ്റാറുകളാണ് കാമ്പസുകള്‍ക്ക് നല്‍കിയത്.

മൂന്ന് സ്ഥാപനങ്ങള്‍ക്ക് അഞ്ച് സ്റ്റാര്‍ റേറ്റിങ്ങും എട്ടെണ്ണത്തിന് നാല് സ്റ്റാറും മൂന്നെണ്ണത്തിന് മൂന്ന് സ്റ്റാറും രണ്ടെണ്ണത്തിന് രണ്ട് സ്റ്റാറും ഒന്നിന് ഒരു സ്റ്റാറുമാണ് ലഭിച്ചത്. മാഞ്ചസ്റ്റര്‍ വേള്‍ഡ്‌വൈഡ് സര്‍വകലാശാല, ലണ്ടന്‍ ബിസിനസ് സ്‌കൂള്‍, ഹെരിയട്ട്ഫവാട്ട് സര്‍വകലാശാല എന്നിവയാണ് അഞ്ച് സ്റ്റാര്‍ നേടിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x