
ദുബായ്: പൊടിപിടിച്ച നിലയില്‍ കാര്‍ കിടക്കുന്നതു കണ്ടാല്‍ 500 ദിര്‍ഹം പിഴ അടയ്ക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്. ദൂരയാത്രയ്ക്കും മറ്റും പോകുന്നവര്‍ വാഹനങ്ങള്‍ റോഡരികില്‍ ഇട്ടിട്ടു പോകുന്നത് നടപടിക്കു കാരണമാകും.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാറുകള്‍ പൊടിപിടിച്ചോ കേടായോ കിടക്കുന്നതു കണ്ടാല്‍ മുനിസിപ്പല്‍ ഇസ്പെക്ടര്‍മാര്‍ അവയില്‍ അവര്‍ സ്റ്റിക്കറൊട്ടിക്കും. 15 ദിവസത്തിനുള്ളില്‍ കാര്‍ വൃത്തിയാക്കിയില്ലെങ്കില്‍ മുനിസിപ്പാലിറ്റി ഇവ കണ്ടുകെട്ടും. എന്നിട്ടും ഉടമ ബന്ധപ്പെട്ടില്ലെങ്കില്‍ കാര്‍ ലേലത്തില്‍ വില്‍ക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.