
ദുബായ്: എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് കൊല്‍ക്കത്തയിലേയ്ക്കും ഇന്‍ഡോറിലേയ്ക്കും നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ജൂലൈ 15 മുതല്‍ വിമാനങ്ങള്‍ പറന്നുതുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.
കൊല്‍ക്കത്തയിലേയ്ക്കുള്ള എഐ 917 വിമാനം ജുലൈ 16 മുതല്‍ ഒക്ടോബര്‍ 27 വരെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.55ന് പുറപ്പെട്ട് യുഎഇ സമയം വൈകിട്ട് 6.55ന് എത്തും. എഐ 918 വിമാനം ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 23 വരെ യുഎഇ സമയം രാത്രി 8.10 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15ന് കൊല്‍ക്കത്തയിലെത്തും. ജുലൈ 18 മുതല്‍ ഒക്ടോബര്‍ 24 വരെ ഇതേ വിമാനം ദുബായില്‍ നിന്ന് വൈകിട്ട് 7.55ന് പുറപ്പെട്ട് പുലര്‍ച്ചെ രണ്ടിന് കൊല്‍ക്കത്തയിലെത്തും. അടുത്തമാസം 20 മുതല്‍ ഒക്ടോബര്‍ 26 വരെ ദുബായില്‍ നിന്ന് വൈകിട്ട് 6.55ന് പുറപ്പെട്ട് പുലര്‍ച്ചെ ഒന്നിന് കൊല്‍ക്കത്തയിലെത്തിച്ചേരുകയും ചെയ്യും.
ഇന്‍ഡോറില്‍ നിന്നുള്ള എഐ 903 വിമാനം ജുലൈ 15 മുതല്‍ ഒക്ടോബര്‍ 23 വരെ ഇന്ത്യന്‍ സമയം വൈകിട്ട് 4.40ന് പുറപ്പെട്ട് യുഎഇ സമയം വൈകിട്ട് 7.10ന് ദുബായില്‍ എത്തിച്ചേരും. ഇതേ വിമാനം 20 മുതല്‍ ഒക്ടോബര്‍ 19 വരെ വൈകിട്ട് 3.35ന് പുറപ്പെട്ട് വൈകിട്ട് 5.55നും ദുബായിലെത്തും. എഐ904 വിമാനം അടുത്ത മാസം 16 മുതല്‍ ഒക്ടോബര്‍ 27 വരെ യുഎഇ സമയം വൈകിട്ട് 7.55ന് ദുബായില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് ഇന്‍ഡോറിലെത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.