
ദുബായ്: മെട്രോ ട്രെയിന്‍, ബസുകള്‍ എന്നിവയുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ സൂക്ഷിക്കാന്‍ ആര്‍ടിഎ സ്മാര്‍ട് സ്റ്റോറേജ് സംവിധാനം തുടങ്ങി. റാഷിദിയ മെട്രോ ഡിപ്പോയിലും ജബല്‍ അലി, അല്‍ അവീര്‍ ബസ് ഡിപ്പോകളിലുമാണ് തുറന്നത്. സ്‌പെയര്‍ പാര്‍ട്‌സുകള്‍ ശാസ്ത്രീയമായി സൂക്ഷിക്കാനും കൃത്യതയോടെ വിതരണം ചെയ്യാനും പുതിയ സംവിധാനം സഹായകമാകുമെന്ന് ആര്‍ടിഎ ഡയറക്ടര്‍ സഈദ് അല്‍ മര്‍റി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.