
ദുബായ്: ദുബായ് മെട്രോ ട്രെയിനില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ള ക്യാബിന്റെ സ്ഥാനം മാറ്റുന്നു. നിലവില്‍ ഗോള്‍ഡ് ക്യാബിനോട് ചേര്‍ന്നാണിത്.
യുഎഇ എക്സ്ചേഞ്ച്-റാഷിദിയ റൂട്ടിലെ ട്രെയിനില്‍ മുന്‍ഭാഗത്തും റാഷിദിയ-യുഎഇ എക്സ്ചേഞ്ച് റൂട്ടിലെ ട്രെയിനില്‍ പിന്ഭാഗത്തുമായിരിക്കും ഇനി മുതല്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ള ക്യാബിന്. ഓഗസ്റ്റോടെ ഇതു നടപ്പാക്കാനാണ് ആര്‍ടിഎ തീരുമാനം. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തുകയും പ്ലാറ്റ് ഫോമിലും ട്രെയിന്റെ വാതിലിലും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.